ശർജീൽ ഇമാമിന്​ അനുകൂല മുദ്രാവാക്യം വിളിച്ച 50 പേർക്കെതിരെ രാജ്യ​ദ്രോഹ കേസ്​

മുംബൈ: രാജ്യ​േദ്രാഹ കുറ്റത്തിന്​ അറസ്​റ്റിലായ ജെ.എൻ.യു ഗവേഷക വിദ്യാർഥി ശർജീൽ ഇമാമിന്​ അനുകൂലമായി മുദ്രാവാക് യം വിളിച്ച 50ഓളം പേർക്കെതിരെ ​മുംബൈ പൊലീസ്​ കേസെടുത്തു. ശനിയാഴ്​ച ആസാദ്​ മൈദാനിൽ നടന്ന പ്രതിഷേധ റാലിയിൽ ശർജീൽ ​ അനുകൂല മുദ്രാവാക്യം മുഴക്കിയവർക്കെതിരെ രാജ്യദ്രോഹത്തിന്​ സമാനമായ കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തത്​.

ടിസ് വിദ്യാർഥിയായ (ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസ്​) ഊർവശി ചുഡാവാലയാണ്​ ഇക്കാര്യം സോഷ്യൽ മീഡയയിലൂടെ അറിയിച്ചത്​. ഊർവശി ഉൾപ്പെടെയുള്ളവർക്ക്​ എതിരെ രാജ്യ​േദ്രാഹകുറ്റം ചുമത്തിയിട്ട​ുണ്ട്​. ചോദ്യം ചെയ്യലിന്​ പൊലീസ്​ രണ്ടു തവണ വിളിപ്പിച്ചതായും അവർ പറഞ്ഞു.

ശർജീലിനെ മോചിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിഷേധിച്ച രാജ്യത്തി​​​െൻറ അഖണ്ഡത തർക്കുന്ന വിധം പ്രവർത്തിച്ചു, പൊതുശല്യമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ്​ ചുമത്തിയിരിക്കുന്നത്​.

Tags:    
News Summary - Sedition charges against over 50 people for pro-Sharjeel Imam slogans - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.