?????? ??????? ??.??.?

കോവിഡ്​ വി​ദ്വേഷ പരാമർശം: അസം എം.എൽ.എക്കെതിരെ രാജ്യദ്രോഹക്കുറ്റം

ഗുവാഹതി: കോവിഡ്​ നിരീക്ഷണ കേന്ദ്രങ്ങൾക്കെതിരെയും ബി.ജെ.പി സർക്കാറിനെതിരെയും വാട്​സാപ്പ്​ ശബ്​ദ സന്ദേശത്തി ൽ വിദ്വേഷ പരാമർശം നടത്തിയതിന്​ അറസ്​റ്റിലായ അസം എം.എൽ.എ അമീനുൽ ഇസ്​ലാമിനെതി​രെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ത ിങ്കളാഴ്​ച രാത്രി കസ്​റ്റഡിയിലെടുത്ത ഇദ്ദേ​ഹത്തെ ചൊവ്വാഴ്​ച രാവിലെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

അസം സർക ്കാർ ഉണ്ടാക്കുന്ന കോവിഡ്​ നിരീക്ഷണ കേന്ദ്രങ്ങൾ അനധികൃത കുടിയേറ്റക്കാരുടെ ‘ഡിറ്റൻഷൻ’ കേന്ദ്രങ്ങളേക്കാൾ മോശമായ അവസ്​ഥയിലാണെന്ന്​ വാട്​സാപ്പ്​ ശബ്​ദസന്ദേശത്തിൽ ഇദ്ദേഹം പറയുന്നുണ്ട്​. അസമിലെ ബി.ജെ.പി സർക്കാർ മുസ്​ലിംകൾക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും അദ്ദേഹം പറയുന്നു​.

സമ്പർക്ക വിലക്ക്​ ഏർപ്പെടുത്തി നിരീക്ഷണകേന്ദ്രങ്ങളിലാക്കിയ തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരെ അവിടത്തെ ജീവനക്കാർ ഉപദ്രവിക്കുകയാണ്​. നിസാമുദ്ദീനിലെ സമ്മേളനം കഴിഞ്ഞെത്തിയവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ രോഗികളാക്കാനുള്ള മരുന്നുകൾ കുത്തിവെക്കുന്നുണ്ടെന്നും അ​ദ്ദേഹം മറ്റൊരാളോട്​ പറയുന്നതായാണ്​ ശബ്​ദ സന്ദേശം. എം.എൽ.എയുടെ ഫോൺ പൊലീസ്​ പിടി​ച്ചെടുത്തിട്ടുണ്ട്​.

കോവിഡ്​ രോഗികളു​ടെ നിരീക്ഷണത്തിനായി അസം ഗവൺമ​െൻറ്​ രണ്ട്​ സ്​റ്റേഡിയങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്​. ഇതിൽ ഗുവാഹതിയിലെ ഒരു സ്​റ്റേഡിയത്തിൽ 2000 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്​.
33 ജില്ലകളിലും കോവിഡ്​ രോഗബാധിതർക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കുന്നുണ്ട്​.

ആൾ ഇന്ത്യ യു​ൈനറ്റഡ്​ ​ഡെമോക്രാറ്റിക്​ ഫ്രൻറ്​ നേതാവായ അമീനുൽ ഇസ്​ലാം നാഗോൺ ജില്ലയിലെ ധിങ്​ നിയോജകമണ്ഡലത്തിലെ എം.എൽ.എ ആണ്​. നിലവിൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​ അമീനുൽ ഇസ്​ലാം.

Tags:    
News Summary - Sedition Case Against Assam MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.