ബി.എച്ച്.യു തുറന്നു; സുരക്ഷ ശക്തമാക്കി

വാരാണസി: വി​​ദ്യാ​​ർ​​ഥി​​നി​​ക്കു​നേ​​രെ​​യു​​ണ്ടാ​​യ പീ​​ഡ​​ന​​ശ്ര​​മ​​​ത്തെ​​തു​​ട​​ർ​​ന്ന്​ പ്ര​േ​ക്ഷാ​ഭ​മു​ണ്ടാ​വു​ക​യും പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തതിനെ തുടർന്ന് അടച്ച  ബ​നാ​റ​സ്​ ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല (ബി.​എ​ച്ച്.​യു)​ തുറന്നു. ഇതിനെ തുടർന്ന് സർവകലാശാലയിലെ സുരക്ഷ ശക്തമാക്കി. 

സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ബൈ​ക്കു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘം പെ​ൺ​കു​ട്ടി​യോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ്​ ലാ​ത്തി​ വീശുകയായിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് സർവകലാശാല അടച്ചിടുകയായിരുന്നു. 

അതേസമയം, വൈ​സ്​ ചാ​ൻ​സ​ല​ർ ഗി​രീ​ഷ്​ ച​ന്ദ്ര ത്രി​പ​തി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. വി​ഷ​യം കൈ​കാ​ര്യം ​ചെ​യ്യു​ന്ന​തി​ൽ ​വൈ​സ്​ ചാ​ൻ​സ​ല​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യാ​ണ്​ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​​​​െൻറ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Security tightens as BHU reopens today-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.