കോയമ്പത്തൂർ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ അജ്ഞാത സായുധ സംഘത്തിെൻറ കൊള്ള. കാവൽക്കാർക്കുനേരെ സംഘം നടത്തിയ ആക്രമണത്തിൽ നേപ്പാൾ സ്വദേശി ഒാംബഹദൂർ (52) സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. മറ്റൊരു കാവൽക്കാരനായ കിഷൻ ബഹദൂറിനെ പരിക്കുകളോടെ കോത്തഗിരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച രേണ്ടാടെ കറുത്ത നിറത്തിലുള്ള സ്കോർപിയോ കാറിൽ എത്തിയ സംഘത്തിെൻറ പക്കൽ കത്തി, അരിവാൾ തുടങ്ങിയ ആയുധങ്ങളാണ് ഉണ്ടായിരുന്നതെന്ന് കിഷൻ ബഹദൂർ പൊലീസിന് മൊഴി നൽകി. സംഘത്തിൽ അഞ്ചിലധികം പേർ ഉണ്ടായിരുന്നു. പത്താം നമ്പർ ഗേറ്റിലാണ് ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്നത്. കിഷൻ ബഹദൂറിനെ കുത്തിപ്പരിക്കേൽപിച്ച ശേഷം മരത്തിൽ കെട്ടിയിട്ടു.
ബംഗ്ലാവിെൻറ കണ്ണാടികൾ തകർത്ത് അകത്തുകടന്ന സംഘം പണവും സ്വർണവും വിലപ്പെട്ട പ്രമാണപത്രങ്ങളും കൊള്ളയടിച്ചതായാണ് അറിയുന്നത്. പൊലീസ് നായ ബംഗ്ലാവിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗാന്ധിനഗർ വരെ ഒാടി. പ്രതികൾ കോത്തഗിരി വ്യൂപോയിൻറ് വഴി രക്ഷപ്പെട്ടതായാണ് പൊലീസ് നിഗമനം.
നീലഗിരി ജില്ല കലക്ടർ ശങ്കർ, പൊലീസ് െഎ.ജി പാരി, ഡി.െഎ.ജി ദീപക്, ജില്ല പൊലീസ് സൂപ്രണ്ട് മുരളിരംഭ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എസ്റ്റേറ്റിലെത്തി. അന്വേഷണത്തിന് അഞ്ച് പൊലീസ് ടീമുകളെ നിയോഗിച്ചു. ബംഗ്ലാവിലെ സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്. നീലഗിരി, കോയമ്പത്തൂർ ജില്ലകളിൽ വാഹന പരിശോധനയും ഉൗട്ടിയിലും മറ്റും ലോഡ്ജുകളിലും ക്വാേട്ടജുകളിലും മിന്നൽ റെയ്ഡും നടക്കുന്നുണ്ട്.
ബംഗ്ലാവിനകത്തേക്ക് പ്രതികൾ കടന്നിട്ടില്ലെന്നും മോഷണം നടന്നിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം. ജയ ജീവിച്ചിരിക്കുേമ്പാൾ എസ്റ്റേറ്റിെൻറ സുരക്ഷ ചുമതല പൊലീസിനായിരുന്നു. ഇവരുടെ മരണശേഷം പൊലീസ് കാവൽ പിൻവലിച്ച് സ്വകാര്യ സെക്യൂരിറ്റി സംവിധാനമേർപ്പെടുത്തി. എസ്റ്റേറ്റിെൻറ 12 ഗേറ്റുകളിൽ എട്ട്, ഒമ്പത്, 10 എന്നിവയാണ് വി.െഎ.പി ഗേറ്റുകളായി പരിഗണിക്കുന്നത്. 1992ലാണ് ജയ 900 ഏക്കർ വിസ്തൃതിയുള്ള കൊടനാട് എസ്റ്റേറ്റ് വാങ്ങുന്നത്. നിലവിൽ എസ്റ്റേറ്റിെൻറ വിസ്തൃതി 1,600ഒാളം ഏക്കർ വരും. എസ്റ്റേറ്റിൽ കോടികൾ ചെലവഴിച്ച് ഹെലിപാഡും 99 മുറികളുമടങ്ങിയ മണിമാളിക പണികഴിപ്പിച്ചിരുന്നു. തോഴി ശശികല, ബന്ധു ഇളവരശി എന്നിവർക്കും ഇതിൽ അവകാശമുണ്ടെന്ന് പറയുന്നു. ശശികല കുടുംബത്തിൽ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിൽ കൊലപാതകത്തിന് രാഷ്ട്രീയമാനം ൈകവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.