അയോധ്യയിൽ നിരോധനാജ്ഞ

ലക്നോ: ബാബരി ഭൂമി കേസിൽ വാദം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ വിധി പറയുന്നതിന് മുന്നോടിയായി അയോധ്യയിൽ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബർ 6ന് ബാബരി ധ്വംസന വാർഷികവും കഴിഞ്ഞ് നാലു ദിവസങ്ങൾക്ക് ശേഷം ഡിസംബർ 10 വരെ അയോധ്യ ജില്ലയിൽ സെക്ഷൻ 144 പ്രാബല്യത്തിലുണ്ടാകും.

നവരാത്രി അവധിക്ക് ശേഷം കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനഃരാരംഭിക്കും. സുന്നി വഖഫ് ബോർഡ്് വാദം ഇന്ന് പൂർത്തിയാക്കും. അടുത്ത രണ്ടു ദിവസത്തിൽ നിർമോഹി അഖാഡയും വാദം പൂർത്തിയാക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17നാണ് വിരമിക്കുന്നത്. അതിന് മുമ്പ് കേസിൽ വിധി പറയാനാണ് ഭരണഘടനാ ബെഞ്ചിന്‍റെ ശ്രമം. അതിനാൽ, ഒക്ടോബർ 17ന് അന്തിമവാദം പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കുകയായിരുന്നു.

Full View
Tags:    
News Summary - Section 144 in Ayodhya as SC hearing in land dispute case enters crucial last leg-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.