ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് യാത്രക്കാർക്കും ൈചനയിൽ താമസമാക്കിയ വിദേശികൾക്കും ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത് തിവെച്ചു.
അതിനിടെ ചൈനയിലെ കൊറോണബാധിത നഗരമായ വൂഹാനിൽനിന്ന് ഇന്ത്യക്കാരെയു ംകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. ഇതിൽ 73 മലയാളികളുണ്ട്. െചെനക്കാർക്ക് വിസ നിർത്തിവെച്ച വിവരം ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയാണ് അറിയിച്ചത്.
Air India special flight carrying the second batch of Indian passengers on board took off from Wuhan (China) at 0310 hours today. The special flight will land in Delhi at 0910 hours. #Coronavirus pic.twitter.com/ensVp4PW1s
— ANI (@ANI) February 2, 2020
ചൈനീസ് പാസ്പോർട്ടുള്ളവർക്കും ചൈനയിൽ താമസിച്ചുവരുന്ന മറ്റു രാജ്യങ്ങളിലെ പാസ്പോർട്ടുള്ളവർക്കും വിസ വിലക്ക് ബാധകമാണെന്ന് എംബസി അറിയിച്ചു.
അനിവാര്യമായ കാരണങ്ങളാൽ ഇന്ത്യയിലെത്തേണ്ട ചൈനക്കാരുണ്ടെങ്കിൽ ബെയ്ജിങ്ങിലെയും ഷാങ്ഹായിയിലെയും എംബസിയെയോ സ്ഥാനപതി കാര്യാലയങ്ങളെയോ നേരിൽ സമീപിക്കണം.
323 ഇന്ത്യക്കാരും ഏഴു മാലദ്വീപുകാരുമായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് തിരിച്ചുവന്നത്.
ചെന്നൈയിൽ എട്ട് ചൈനക്കാർ ആശുപത്രിയിൽ
ചെന്നൈ: കൊറോണ ബാധ സംശയിച്ച് എട്ട് ചൈനീസ് പൗരന്മാരെ ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ ലൂവി ജിങ് (46) പനിബാധിച്ച് അവശനിലയിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതോടെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇയാൾക്ക് കൊറോണ ബാധയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എല്ലാവരും ചൈനയിലെ ഗ്വാങ്ഡോങ് സ്വദേശികളാണ്. ക്വാലാലംപൂരിൽനിന്ന് ഞായറാഴ്ച പുലർച്ച ഒരു മണിയോടെ മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് ചെന്നൈയിലെത്തിയത്.
വിദേശത്തുനിന്ന് തമിഴ്നാട്ടിലെത്തിയ മറ്റ് അഞ്ചുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ മൂന്നുപേർ ചെന്നൈയിലും മറ്റുള്ളവർ തിരുച്ചി, രാമനാഥപുരം ഗവ. ആശുപത്രികളിലുമാണ് കഴിയുന്നത്. ലബോറട്ടറി പരിശോധന ഫലം വന്നതിനുശേഷം മാത്രമേ കൊറോണ ബാധ ഉറപ്പിക്കാൻ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചു.
അതിനിടെ കോയമ്പത്തൂരിൽ വിനോദസഞ്ചാരത്തിനായി എത്തിയ ദമ്പതികളും രണ്ട് കുട്ടികളുമടങ്ങുന്ന ചൈനീസ് കുടുംബത്തെ ആരോഗ്യ വകുപ്പധികൃതർ പരിശോധനക്ക് വിധേയമാക്കിയശേഷം സ്വകാര്യ െഗസ്റ്റ് ഹൗസിൽ പാർപ്പിച്ചു. ഒരാഴ്ചക്കാലത്തേക്ക് പുറത്തിറങ്ങരുതെന്നും ഇവരോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.