ആം ആദ്​മി പാർട്ടി നേതാവി​െൻറ കൊലപാതകത്തിന്​ പിന്നിൽ സുഹൃത്തെന്ന്​ പൊലീസ്​

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി നേതാവ്​ നവീൻ ദാസി​​​​െൻറ കൊലപാതകത്തിന്​ പിന്നിൽ സുഹൃത്താണെന്ന്​ പൊലീസി​​​​െൻറ വെളിപ്പെടുത്തൽ. നവീൻ ദാസിനെ പണത്തിന്​ വേണ്ടി തട്ടികൊണ്ട്​ പോയതിന്​ ശേഷം കാറിനുള്ളിലിട്ട്​ കത്തിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേരെ ഗാസിയാബാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതിലെ പ്രധാന പ്രതിയുമായി നവീൻ ദാസിന്​ ബന്ധമുണ്ടായിരുന്നുവെന്നാണ്​ പൊലീസി​​​​െൻറ കണ്ടെത്തൽ.

നവീൻ ദാസി​​​​െൻറ കത്തിക്കരിഞ്ഞ മൃതദേഹം ഡൽഹിയിലെ ലോനിബോപാര റോഡിൽ കിടന്നിരുന്ന വിറ്റാര ബ്രസ കാറിൽ നിന്നാണ്​ കണ്ടെത്തിയത്​. നവീനി​​​​െൻറ മരണം കൊലപാതകമാണെന്ന്​ കുടുംബം പരാതി നൽകിയതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലൊടുവിലാണ്​ മൂന്ന്​ പേർ അറസ്​റ്റിലായത്​.സുഹൃത്തായ ത്വയിബ്​ ഖുറേഷി,സഹോദരൻ താലിബ്​ ഖുറേഷി,സമർ ഖാൻ എന്നിവരാണ്​ പൊലീസ്​ പിടിയിലായത്​.

കേസിലെ ഒന്നാം പ്രതി ത്വയിബും​ നവീനും സ്വവർഗാനുരാഗികളായിരുന്നുവെന്നാണ്​ കണ്ടെത്തൽ. നവീൻ ദാസി​​​െൻറ കൈവശം ത്വയിബുമായി അടുത്തിടപഴകുന്ന ഒരു വീഡിയോയുണ്ടായിരുന്നു. ഇത്​ മുൻനിർത്തി ത്വയിബിനെ ഒപ്പം താമസിക്കാൻ നവീൻ നിരന്തരമായി നിർബന്ധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ഇരുവരും തമ്മിൽ പ്രശ്​നങ്ങളുണ്ടായിരുന്നു. സംഭവ ദിവസം നവീൻ ദാസിനെ വിളിച്ച്​ വരുത്തിയതിന് ശേഷം ഉറക്കഗുളികൾ നൽകിയതിന്​ കാറിലിട്ട്​ കത്തിക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​ പിന്നീട്​ നവീനി​​​​െൻറ എ.ടി.എം ഉപയോഗിച്ച്​ പണം പിൻവലിച്ചതിന്​ ശേഷം ഫോണും കാറിലുണ്ടായിരുന്ന മറ്റ്​ രേഖകളുമായി മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നു. നവീനി​​​​െൻറ ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ പിൻവലിച്ച ഏകദേശം 4.85 ലക്ഷം രൂപ പ്രതികളിൽ നിന്ന്​ പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്​.

Tags:    
News Summary - Search Friend drugged AAP leader-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.