Posted On
date_range Updated On
date_range 11കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ, അധ്യാപകന് ജീവപര്യന്തം
പട്‌ന: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പട്‌നയിലെ സ്‌കൂളിലെ പ്രിൻസിപ്പലിന് വധശിക്ഷ. സ്‌കൂളിലെ അധ്യാപകനെ കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു.
പ്രത്യേക പോക്‌സോ ജഡ്ജി അവധേഷ് കുമാറാണ് തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്. പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് വധശിക്ഷക്ക് പുറെമ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. കൂട്ടുപ്രതി അഭിഷേക് കുമാറിന് ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും വിധിച്ചു. നഗരത്തിലെ ഫുൾവാരി ഷെരീഫ് പ്രദേശത്തെ സ്‌കൂളിലെ അധ്യാപകരാണിവർ.
2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ 11കാരി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ പങ്ക് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.