ന്യൂഡൽഹി: പശ്ചിമ ബംഗാൾ മദ്റസ സർവിസ് കമീഷൻ നിയമം (2008) സുപ്രീംകോടതി ശരിവെച്ചു. ഇത് സംസ്ഥാനത്തെ മദ്റസകളിൽ അധ്യാപക നിയമനത്തിന് വഴിയൊരുക്കും. കമീഷൻ അധ്യാപകര െ നിയമിച്ചതും കോടതി അംഗീകരിച്ചു.
നിയമം ഭരണഘടന വിരുദ്ധമാണെന്ന കൽക്കത്ത ഹൈകോടതി വിധി തള്ളിയാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് കമീഷന് അംഗീകാരം നൽകിയത്. മദ്റസകളിൽ അധ്യാപകനിയമനം കമീഷൻ വഴിയാകണമെന്ന നിർദേശത്തിനെതിരെ നിരവധി ഹരജികളാണ് ഹൈകോടതിയിൽ എത്തിയിരുന്നത്.
ന്യൂനപക്ഷങ്ങൾക്ക് സ്വന്തം താൽപര്യപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്താനുമുള്ള അവകാശം ഭരണഘടന നൽകുന്നതാണെന്നും അതിനാൽ, പുതിയ നിയമം നിലനിൽക്കില്ലെന്നും ഹൈകോടതി വിധിച്ചെങ്കിലും പുതുതായി നിയമനം ലഭിച്ച അധ്യാപകർ ഇത് സുപ്രീംകോടതിയിൽ ചോദ്യംചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.