ന്യൂഡൽഹി: കർണാടകയിൽ അയോഗ്യരായി പ്രഖ്യാപിച്ച കോൺഗ്രസിെൻറയും ജനതാദളിെൻറയും 17 വിമത എം.എൽ.എമാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോട തി റദ്ദാക്കി. 17 പേരെയും അയോഗ്യരാക്കിയ സ്പീക്കർ രമേശ് കുമാറിെൻറ തീരുമാനം ശരിവെച്ച ശേഷമാണ് മത്സരിക്കുന്നതിന് അവർക്ക് 2023 വരെയുണ്ടായിരുന്ന വിലക്ക് എടുത്തുകളഞ്ഞത്. ഇൗ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി.
ധാർമികത കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെയുണ്ടെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം സ്പീക്കർ അയോഗ്യരാക്കുന്ന എം.എൽ.എമാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, കൃഷ്ണ മുറാരി എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് വിധിച്ചു.
അയോഗ്യരാക്കുന്നതിന് പ്രത്യേക കാലളവ് നിശ്ചയിക്കാൻ സ്പീക്കർക്ക് അധികാരമില്ല. മറിച്ച് തെൻറ കാലാവധി തീരുന്നത് വരെയോ പുതുതായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് വരെയോ മന്ത്രിപദവി പോലുള്ളവ വഹിക്കാൻ പാടില്ല എന്നേയുള്ളൂ.
അതിനാൽ 15ാം കർണാടക നിയമസഭയുടെ കാലാവധി തീരുംവരെ ഇവർ അയോഗ്യരായിരിക്കുമെന്ന സ്പീക്കറുടെ ഉത്തരവിലെ ഭാഗം റദ്ദാക്കുകയാണെന്ന് ബെഞ്ച് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.