ന്യൂഡൽഹി: ലൈംഗികപീഡന കുറ്റം ചുമത്തരുതെന്ന ‘തെഹൽക’ മാഗസിൻ സ്ഥാപകൻ തരുൺ തേജ്പാ ലിെൻറ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. തേജ്പാലിനെതിരായ കുറ്റം ഗൗരവമേറിയതാണെന്നും വിചാരണക്കു കാലതാമസം നേരിട്ടിരിക്കുന്നുവെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, ബി.ആർ. ഗവായ് എന്നിവർകൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. െസഷൻസ് കോടതി ആറുമാസത്തിനകം തേജ്പാലിനെതിരായ വിചാരണ പൂർത്തിയാക്കണമെന്നും ബെഞ്ച് വിധിച്ചു.
2013 നവംബർ ഏഴിന് ഗോവയിലെ ഹോട്ടൽ ‘ഗ്രാൻറ് ഹയാത്തി’െൻറ ലിഫ്റ്റിൽ തേജ്പാൽ പീഡിപ്പിച്ചുവെന്നാണ് സഹപ്രവർത്തകയുടെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വിചാരണ കോടതി വിവിധ വകുപ്പുകൾ പ്രകാരം തേജ്പാലിനുമേൽ കുറ്റം ചുമത്തി.
എന്നാൽ, വിചാരണക്കു മുമ്പായി തേജ്പാൽ കുറ്റങ്ങൾ തള്ളണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി വിധി വന്നതോടെ സെപ്റ്റംബർ 23ന് കേസിൽ വിചാരണ പുനഃരാരംഭിക്കുമെന്ന് വടക്കൻ ഗോവ ജില്ല കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.