കാർത്തി ചിദംബരത്തിന് ഇംഗ്ലണ്ടിലേക്ക് പോവാൻ സുപ്രീം കോടതി അനുമതി

കോൺഗ്രസ്​ നേതാവ്​ പി. ചിദംബരത്തി​​െൻറ മകൻ കാർത്തി ചിദംബരത്തിന്​ ഇംഗ്ലണ്ട്​ സന്ദർശനത്തിന്​ സുപ്രീംകോടതിയുടെ അനുമതി. കേംബ്രിഡ്​ജ്​ സർവകലാശാലയിലേക്കുള്ള കാർത്തിയുടെ മകളുടെ പ്രവേശനത്തിന്​ ഡിസംബർ ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ഇംഗ്ലണ്ടിൽ പോവാനുള്ള അനുമതിയാണ്​ നൽകിയത്​.  നിശ്ചയിച്ച സമയപരിധി പാലിക്കുമെന്നും അതിനുള്ളിൽ ഇന്ത്യയിലേക്ക്​ മടങ്ങുമെന്നും രേഖാമൂലം മൂന്നു ദിവസത്തിനകം കോടതിക്ക്​ ഉറപ്പുനൽകാൻ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്​, എ.എം. ഖാൻവിൽകർ എന്നിവരടങ്ങിയ ബെഞ്ച്​ നിർദേശിച്ചു.

വിദേശത്തുപോവാനുള്ള അനുമതി തേടി കാർത്തി നൽകിയ അപേക്ഷക്ക്​ അന്വേഷണ ഏജൻസിയായ സി.ബി.​െഎയുടെ മറുപടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന സമയത്ത്​ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ബോർഡുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക ആരോപണത്തിൽ ​മേയ്​ 15ന്​ സി.ബി.​െഎ കാർത്തിക്കെതിരെ കേസ്​ എടുത്ത്​ അന്വേഷണം ആരംഭിച്ചിരുന്നു

Tags:    
News Summary - SC permits Karti Chidambaram to visit UK from December 1-10 for daughter’s admission in Cambridge- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.