ആവശ്യമെങ്കിൽ കശ്മീർ സന്ദർശിക്കും -ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ആവശ്യമെങ്കിൽ താൻ ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. മുതിർന് ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ജമ്മു കശ്മീർ സന്ദർശിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ബാരാമുല്ല, ശ്രീനഗർ, അനന ്ത്നാഗ്, ജമ്മു എന്നീ നാല് ജില്ലകൾ സന്ദർശിക്കാനാണ് അനുമതി. കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് തിരിച്ചെത്തി റിപ്പോർട്ട് നൽകാനും സുപ്രീംകോടതി അദ്ദേഹത്തോട് നിർദേശിച്ചു.

സി.പി.എം നേതാവും എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കും കശ്മീരിലേക്ക് തിരിച്ചുപോകാൻ കോടതി അനുമതി നൽകി. കശ്മീരിൽ വീട്ടുതടങ്കലിലായിരുന്ന തരിഗാമി സുപ്രീംകോടതി നിർദേശപ്രകാരം ചികിത്സക്കായി ഡൽഹിയിലെത്തിയിരുന്നു.

കശ്മീർ സന്ദർശന വേളയിൽ രാഷ്ട്രീയ പ്രസ്താവനയോ റാലിയോ നടത്തില്ലെന്ന് ഗുലാം നബി ആസാദ് അറിയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങൾ നിയമവ്യവഹാരങ്ങൾക്കായി കോടതിയെ സമീപിക്കുന്നതിൽ തടസം നേരിടുന്നുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് നൽകണം. കോടതിയെ സമീപിക്കാൻ ജനങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അത് ഗുരുതരമായ സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - SC permits Ghulam Nabi Azad to visit Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.