ന്യൂഡൽഹി: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെ പി.എസ്.എ (പൊതു സുരക്ഷാ നി യമം) ചുമത്തി തടവിലാക്കിയതിനെതിരായ ഹരജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് മോഹൻ എം. ശന്തനഗൗഡർ ആണ് പിന്മാറിയത്. പിന്മാറിയതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
ഉമർ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് ആണ് സഹോദരനെ പൊതു സുരക്ഷാ നിയമപ്രകാരം തടവിലിട്ടതിനെതിരെ ഹരജി നൽകിയത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് മുതൽ ഉമർ തടവിൽ കഴിയുകയാണ്. ഉമറിനെ കൂടാതെ പിതാവും മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുല്ല, മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ ഏഴ് മാസത്തിലേറെയായി തടവിലാണ്.
Supreme Court judge Justice Mohan M Shantanagoudar recuses himself from hearing the plea of Sara Abdullah Pilot, sister of former J&K CM Omar Abdullah, challenging his detention under J&K Public Safety Act, 1978. A different Bench of Supreme Court will hear her plea tomorrow. pic.twitter.com/kUoP93Jv6H
— ANI (@ANI) February 12, 2020
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഉമർ അബ്ദുല്ലക്ക് മേൽ പി.എസ്.എ ചുമത്തിയത്. മെഹബൂബ മുഫ്തിയുടെ പേരിലും കഴിഞ്ഞ ആഴ്ച പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണ കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലാക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.