പശ്ചിമ ബംഗാൾ; പഞ്ചായത്ത്​ തെര​െഞ്ഞടുപ്പ്​ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ പഞ്ചായത്ത്​ തെര​െഞ്ഞടുപ്പിൽ എതിരില്ലാത്ത 20,000ത്തിലേറെ സീറ്റുകളിലെ ഫലം റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.എം, ബി.​െജ.പി പാർട്ടികൾ നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്​ സ്​ഥാനാർഥികളാണ്​ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്​.  

തങ്ങളുടെ സ്​ഥാനാർഥികളെ പത്രിക നൽകാൻ അനുവദിച്ചില്ലെന്നും അക്രമം അഴിച്ചുവിട്ടൂവെന്നുമാണ്​ പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. തെര​െഞ്ഞടുപ്പ്​ റദ്ദാക്കാനാവില്ലെന്ന സു​പ്രീം കോടതി വിധി മുഖ്യമന്ത്രി മമത ബാനർജിക്ക്​  വലിയ ആശ്വാസമായി.  പരാതിയുള്ള സ്​ഥാനാർഥികൾക്ക്​ കോടതിയെ സമീപിക്കാമെന്ന്​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്​ എന്നിവരടങ്ങുന്ന ബെഞ്ച്​ വ്യക്​തമാക്കി.

ഗ്രാമപഞ്ചായത്ത്​, ജില്ല പരിഷത്ത്​, പഞ്ചായത്ത്​ സമിതി എന്നിവയിലെ 58,692 സീറ്റുകളിലേക്ക്​ കഴിഞ്ഞ മേയിലാണ്​ തെര​ഞ്ഞെടുപ്പ്​ നടന്നത്​. ഇതിൽ 20,159 ​ സീറ്റുകളിൽ തൃണമൂലിന്​ എതിരുണ്ടായിരുന്നില്ല. 

Tags:    
News Summary - SC allows State Election Commission to notify results of uncontested seats-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.