ഡാർജിലിങ്ങിൽ നിന്ന് അർധസൈനിക വിഭാഗത്തെ പിൻവലിക്കാമെന്ന് സുപ്രീംകോടതി  

ന്യൂഡൽഹി: വടക്കൻ ബംഗാളിലെ ഡാർജിലിങ്ങിൽ നിന്ന് അർധസൈനിക വിഭാഗമായ സെൻട്രൽ ആംഡ് പാരാമിലിറ്ററി ഫോഴ്സി (സി.എ.പി.എഫ്)നെ പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഡാർജിലിങ്, കലിങ്പോങ് ജില്ലകളിൽ വിന്യസിച്ച ഏഴ് യൂനിറ്റുകളെ പിൻവലിക്കാനാണ് കോടതി അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിപ്പിക്കാൻ വേണ്ടിയാണ്  സി.എ.പി.എഫിനെ പിൻവലിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖൻവീൽകർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് തീരുമാനം. പശ്ചിമ ബംഗാൾ സർക്കാറിന്‍റെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സുപ്രീംകോടതിയുടെ നടപടി. ഗൂർഖാലാൻറിന്​ വേണ്ടി ഗൂർഖാ ജനമുക്​തി മോർച്ച നടത്തുന്ന പ്രക്ഷോഭം കലാപത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബംഗാൾ സർക്കാർ സേനയെ വിന്യസിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പട്ടത്. തുടർന്നാണ് 15 യൂനിറ്റ് സി.എ.പി.എഫിനെ വിന്യസിച്ചത്. 

Tags:    
News Summary - SC allows Centre to withdraw paramilitary forces from Darjeeling -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.