ല​യ​നം പൂ​ർ​ത്തി​യാ​യി; ഇ​നി എ​സ്.​ബി.​െ​എ മാ​ത്രം

ന്യൂഡൽഹി: അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിള ബാങ്കും ലയിച്ചതോടെ ലോകത്തിലെ 50 മുൻനിര ബാങ്കുകളിലൊന്നായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ മാറി. സ്റ്റേറ്റ് ബാങ്ക് ഒാഫ് ബിക്കാനീർ ആൻഡ് ജയ്പുർ (എസ്.ബി.ബി.ജെ), സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ് (എസ്.ബി.എച്ച്), സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ (എസ്.ബി.എം), സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല (എസ്.ബി.പി), സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ (എസ്.ബി.ടി) എന്നിവയാണ് ലയിച്ച അനുബന്ധ ബാങ്കുകൾ. ഏപ്രിൽ ഒന്നിനാണ് ലയനം പ്രാബല്യത്തിൽ വന്നത്. ഇതോടെ ആസ്തികളുടെ കാര്യത്തിൽ എസ്.ബി.െഎ ലോകത്തിലെ ആദ്യ 50 ബാങ്കുകളുടെ പട്ടികയിൽ ഇടംനേടി. എസ്.ബി.െഎക്ക് 37 കോടി ഉപഭോക്താക്കളായി. 24,000 ശാഖകളും 59,000 എ.ടി.എമ്മുകളുമാണ് നിലവിൽ ഉള്ളത്.

26 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും 41 ലക്ഷം േകാടിയുടെ ആസ്തിയുമുണ്ട്. തൊഴിലാളികളുടെ എണ്ണം 2,77,000 ആണ്. മാറ്റം പൂർണമാകാൻ ഒരു പാദവർഷക്കാലം എടുക്കുമെന്ന് ലയിച്ച എല്ലാ ബാങ്കുകളുടെയും ഒാഹരിയുടമകളെയും സ്വാഗതംചെയ്ത് എസ്.ബി.െഎ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. 2008ലാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് സൗരാഷ്ട്രയെ എസ്.ബി.െഎയിൽ ലയിപ്പിക്കുന്നത്. രണ്ടു വർഷത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ദോറിനെയും എസ്.ബി.െഎയിൽ ലയിപ്പിച്ചു. ലയനനീക്കത്തിന് ഫെബ്രുവരിയിലാണ് സർക്കാർ അനുവാദം നൽകിയത്. നിലവിൽ രാജ്യത്ത് 22 പൊതുമേഖല ബാങ്കുകളാണുള്ളത്. 22 സ്വകാര്യമേഖല ബാങ്കുകളും 31 വിദേശബാങ്കുകളും 86 മേഖലാ ഗ്രാമീണ ബാങ്കുകളും നാല് പ്രാദേശിക ബാങ്കുകളും 1,721അർബൻ കോഒാപറേറ്റിവ് ബാങ്കുകളും രാജ്യത്തുണ്ട്. 

എസ്.ബി.െഎ നാൾവഴി
1809: ടിപ്പു സുൽത്താനെതിരെയും മറാത്തകൾക്കെതിരായുമുള്ള ഇൗസ്റ്റ് ഇന്ത്യ കമ്പനിയുടെ യുദ്ധങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്ക് ഒാഫ് കൽക്കത്ത സ്ഥാപിക്കപ്പെട്ടു
1840: ബാങ്ക് ഒാഫ് ബോംബെ സ്ഥാപിക്കപ്പെട്ടു
1843: ബാങ്ക് ഒാഫ് മദ്രാസ് സ്ഥാപിക്കപ്പെട്ടു
1921: മൂന്ന് പ്രവിശ്യ ബാങ്കുകളും ലയിച്ച് ഇംപീരിയൽ ബാങ്ക് ഒാഫ് ഇന്ത്യ രൂപംകൊണ്ടു.1934ൽ ആർ.ബി.െഎ സ്ഥാപിക്കുന്നതുവരെ ഇംപീരിയൽ ബാങ്ക് കേന്ദ്രബാങ്കായി പ്രവർത്തിച്ചു. 
1955: ഇംപീരിയൽ ബാങ്കി​െൻറ പേര് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എന്ന് മാറ്റി
1959: പാർലമ​െൻറ് അനുബന്ധബാങ്ക് നിയമം പാസാക്കി. 1959 ഒക്ടോബർ ഒന്നിന് ഇന്ദോർ, സൗരാഷ്ട്ര, മൈസൂർ, ഹൈദരാബാദ്, തിരുവിതാംകൂർ, ബിക്കാനീറും ജയ്പൂരും, പട്യാല തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കുകളായി. 
2016: അഞ്ച് അനുബന്ധ ബാങ്കുകളെ എസ്.ബി.െഎയിൽ ലയിപ്പിക്കാൻ തീരുമാനമായി. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ദോറും സ്റ്റേറ്റ് ബാങ്ക് ഒാഫ് സൗരാഷ്ട്രയും ഇതിനകം എസ്.ബി.െഎയിൽ ലയിച്ചിരുന്നു
2017: അഞ്ച് അസോസിയേറ്റ് ബാങ്കുകളും എസ്.ബി.െഎയിൽ ലയിച്ചു
ബാങ്കുകൾ സ്ഥാപിതമായ 
വർഷം
സ്റ്റേറ്റ് ബാങ്ക് ഒാഫ് സൗരാഷ്ട്ര (1902)
സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ (1913)
സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല (1917)
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ദോർ (1920)
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ് (1941)
സ്റ്റേറ്റ് ബാങ്ക് ഒാഫ് ബിക്കാനീർ ആൻഡ് ജയ്പുർ (1943-44)
സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ (1945)

Tags:    
News Summary - sbt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.