മ​ന്ത്രി ബി.​സി. നാ​ഗേ​ഷ് ബെ​ള​ഗാ​വി ഹി​ന്ദ​ൽ​ഗ ജ​യി​ലി​ൽ ജ​യി​ല​ധി​കൃ​ത​ർ​ക്ക് സ​വ​ർ​ക്ക​റു​ടെ ചി​ത്രം കൈ​മാ​റു​ന്നു

ബെളഗാവി ഹിന്ദൽഗ ജയിലിലും സവർക്കറുടെ ചിത്രം

ബംഗളൂരു: ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനു പിന്നാലെ ബെളഗാവിയിലെ ഹിന്ദൽഗ ജയിലിലും സവർക്കറുടെ ചിത്രം സ്ഥാപിച്ചു.1950 ഏപ്രിൽ നാലുമുതൽ ജൂലൈ 13 വരെ സവർക്കർ ഹിന്ദൽഗ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അതിനാൽ ജയിലിൽ അദ്ദേഹത്തിന്‍റെ ചിത്രം സ്ഥാപിക്കണമെന്ന് തീവ്രഹിന്ദു സംഘടനാപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷാണ് സവർക്കറുടെ ചിത്രം ജയിലധികൃതർക്ക് കൈമാറിയത്. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രവികുമാറും ജയിലിലെത്തി. സവർക്കർ ഈ ജയിലിൽ നൂറുദിവസത്തോളം കഴിഞ്ഞതിന്‍റെ സ്മരണക്കാണ് ചിത്രം സമ്മാനിച്ചതെന്നും അദ്ദേഹത്തിന്‍റെ ത്യാഗമാണ് നമ്മൾ ഇപ്പോൾ ഇവിടെ സമാധാനമായി ജീവിക്കുന്നതിന് കാരണമെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ജനങ്ങൾ കൂടുതൽ അറിയേണ്ടതുണ്ടെന്നും ബി.സി. നാഗേഷ് പറഞ്ഞു.

Tags:    
News Summary - Savarkar's picture also in Belagavi Hindalga Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.