ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികലയുടെ ഭർത്താവ് എം. നടരാജെൻറ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ചെന്നൈ ഗ്ലെൻ ഇൗഗിൾസ് ആശുപത്രിയിൽ ചികിത്സയിലാണ് നടരാജൻ. അണുബാധയെ തുടർന്നാണ് ഇൗമാസം 16ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞവർഷം കരൾ-വൃക്ക മാറ്റിവെക്കലിനായും നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ, നികുതിവെട്ടിപ്പ് നടത്തിയ കേസിൽ നടരാജനെയും മറ്റ് മൂന്നുപേരേയും രണ്ടുവർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.