ചെന്നൈ: പാർട്ടി വിട്ടുപോകുന്നവർക്ക് നിലനിൽപുണ്ടാകില്ലെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികല. മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ഭീഷണികളെ ഭയക്കുന്നില്ല. പ്രശ്നങ്ങൾക്ക് പിന്നിൽ എം.ജി.ആർ മരിച്ചപ്പോൾ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചവരാണ്. രാഷ്്ട്രീയത്തിലിറങ്ങുന്ന സ്ത്രീകളെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും ശശികല ആരോപിച്ചു.
കൂവത്തൂർ റിസോർട്ടിെലത്തിയ ശശികല എം.എൽ.എമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. തുടർ നടപടിയെ കുറിച്ച് പിന്നീട് ആലോചിക്കുമെന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസവും അവർ എം.എൽ.എമാരെ കണ്ടിരുന്നു. അതേസമയം റിസോർട്ടിന് പുറത്ത് ബൗൺസർമാർ മാധ്യമ പ്രവർത്തകരെ തടയാൻ ശ്രമിക്കുകയും പൊലീസും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
#WATCH: VK Sasikala at Golden Bay resort in Kuvathur to meet MLAs. Similar meeting was held yesterday as well. #TamilNadu pic.twitter.com/jJ5syef0rj
— ANI (@ANI_news) February 12, 2017
സംഭവത്തിൽ പ്രതിഷേധിച്ച് റിസോർട്ട് മാധ്യമ പ്രവർത്തകർ റിസോർട്ട് ഉപരോധിക്കുകയാണ്. അതിനിടെ അണ്ണാ ഡി.എം.കെ പക്ഷത്ത് നിന്ന് എം.പിമാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത പശ്ചാത്തലത്തിൽ മുതിർന്ന പാർട്ടി നേതാക്കളെ ശശികല ശാസിച്ചു. നാല് എം.പിമാർ കൂടിയാണ് ഇന്ന് പന്നീർ സെൽവം പക്ഷത്തേക്ക് കൂറുമാറിയത്. തൂത്തുക്കുടി എം.പി ജയസിങ് ത്യാഗരാജ് വെല്ലൂർ എംപി ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം.പി മരുതരാജ എന്നിവരാണ് പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം പത്തായി. പാർട്ടിയുടെ ഏഴ് ലോക്സഭാംഗങ്ങളും രണ്ട് രാജ്യസഭാംഗങ്ങളുമാണ് പന്നീർസെൽവം പക്ഷത്തുള്ളത്. നേരത്തെ നാമക്കൽ എം.പി പി.ആർ. സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാർ, തിരുപ്പൂർ എം.പി സത്യഭാമ എന്നിവരും രാജ്യസഭാംഗങ്ങളായ വി മൈത്രേയനും ശശികല പുഷ്പയും പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.