Posted On
date_range Updated On
date_range ശശികലയുടെ നിയമനം: വിശദീകരണം തള്ളിയത് സ്വാഗതംചെയ്ത് പന്നീര്‍സെല്‍വം വിഭാഗം
ചെന്നൈ: വി.കെ. ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെക്കുറിച്ച് നല്‍കിയ വിശദീകരണം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയതിനെ മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തെ അനുകൂലിക്കുന്ന വിഭാഗം സ്വാഗതംചെയ്തു.
അനന്തരവന്‍ ടി.ടി.വി. ദിനകരനാണ് കത്തില്‍ ഒപ്പിട്ടതെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ നടപടി. തങ്ങളുടെ ആദ്യ വിജയമാണ് ഇതെന്ന് പന്നീര്‍സെല്‍വത്തിന്‍െറ അനുയായിയും മുന്‍ മന്ത്രിയുമായ കെ. പാണ്ഡ്യരാജന്‍ പറഞ്ഞു. കത്തില്‍ ഒപ്പിട്ട ദിനകരന്‍ പാര്‍ട്ടി ഭാരവാഹികളുടെ പട്ടികയിലില്ളെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.