ജയിലിൽ പ്രത്യേക സൗകര്യം ആവശ്യപ്പെട്ട്​ ശശികല

​ബംഗളൂരു: ആരോഗ്യ പ്രശ്​നങ്ങളുള്ളതിനാൽ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ അനുവദിക്കണമെന്ന്​ എ​.െഎ.എ.ഡി.എം.കെ അധ്യക്ഷ വി.കെ ശശികല. പരപ്പന അഗ്രഹാര ജയിലിൽ കീഴടങ്ങിയ ശശികല വീട്ടിലുണ്ടാക്കിയ ഭക്ഷണവും മിനറൽ വാട്ടറും നൽകണമെന്നാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ജയിലിൽ തനിക്ക്​ സഹായിയെ അനുവദിക്കണം, യൂറോപ്യൻ ​ശൈലിയിലുള്ള പ്രത്യേക കക്കൂസ്​, 24 മണിക്കൂറും ചൂടുവെള്ളം എന്നീ സൗകര്യങ്ങളും ലഭ്യമാക്കണം, കുടിക്കുന്നതിനായി മിനറൽ വാട്ടർ നൽകണമെന്നും ശശികല ജയിൽ അധികൃതർക്ക്​ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രമേഹമുള്ളതിനാലാണ്​  വീട്ടിലുണ്ടാക്കിയ ഭക്ഷണവും സഹായിയെയും അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നത്.

ശശികലക്ക്​ കട്ടിലും മെത്തയും ടെലിവിഷൻ സൗകര്യവുമുൾപ്പെടെയുള്ള പ്രത്യേക സെല്ലാണ്​ അനുവദിക്കുകയെന്ന്​ ജയിൽ അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്​നങ്ങളുള്ളതിനാൽ സഹായിയെ അനുവദിക്കുമെന്നും എന്നാൽ മറ്റു തടവുകാർക്കു നൽകുന്ന ഭക്ഷണമാണ്​ ശശികലക്കും നൽകാൻ കഴിയുകയെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - sasikala ask for special facility in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.