ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്, യാത്ര കോൺഗ്രസ് അറിയാതെ

ന്യൂഡൽഹി : കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നതായി സൂചന. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം പര്യടനം നടത്തുന്നത്. യു.കെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് രണ്ടാഴ്ചയോളം നീളുന്ന യാത്ര.

നയതന്ത്രതല കൂടിക്കാഴ്ച ഉൾപ്പെടെയുള്ളവ യാത്രയുടെ ഭാഗമാണ്. യാത്രക്കായുള്ള അനുമതി ഇതുവരെയും കോൺഗ്രസ് നേതൃത്വത്തോട് തേടിയിട്ടില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം നിലമ്പൂരിൽ തന്നെ പ്രചാരണത്തിനായി ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂർ തുറന്നുപറഞ്ഞിരുന്നു. എന്നാൽ തരൂരിനെതിരെ പരസ്യ പ്രസ്താവനകൾ വേണ്ടെന്നും കൂടുതൽ പ്രകോപിതനാക്കേണ്ടെന്നും ആണ് നേതാക്കൾക്ക് കോൺഗ്രസ് നൽകിയിട്ടുള്ള നിർദേശം.

കോൺഗ്രസിൽ നിന്ന് ഒരു കാരണം കണ്ടെത്തി പുറത്ത് പോകാനുള്ള നീക്കമാണ് തരൂർ നടത്തുന്നതെന്നാണ് പൊതു വിലയിരുത്തൽ. തന്നെ കോൺഗ്രസ് പുറത്താക്കിയെന്ന പൊതുവികാരം ഉണ്ടാക്കിയെടുക്കുക എന്നതാണ് തരൂർ ലക്ഷ്യമിടുന്നത്. എന്നാൽ, തരൂരിനെ പുറത്താക്കി വിമർശനം ഏറ്റുവാങ്ങേണ്ടെന്നും വേണമെങ്കിൽ സ്വയം പുറത്തു പോകാമെന്നുമാണ് പാർട്ടി ലൈൻ.

Tags:    
News Summary - Sasi Tharoor to tour abroad again, Congress not informing about the trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.