ചെന്നൈ: ജയിൽശിക്ഷ ഒഴിവാക്കാൻ മരണം വരെയും കിണഞ്ഞുശ്രമിച്ച രാജഗോപാൽ ഒടുവിൽ വിധി ക്കു മുന്നിൽ കീഴടങ്ങി. 18 വർഷം നീണ്ട നിയമ കെട്ടുപാടുകൾക്കൊടുവിൽ സുപ്രീംകോടതിയു ടെ ശാസനരൂപത്തിലുള്ള ഉത്തരവിനെ തുടർന്നാണ് ജീവപര്യന്തം തടവുശിക്ഷ ഏറ്റുവാങ്ങാൻ ചെന്നൈ എഗ്മോറിലെ നാലാമത് മെട്രോേപാളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജഗോപാലിനെ മുഖത്ത് ഒാക്സിജൻ മാസ്ക് പിടിപ്പിച്ച് സ്ട്രെച്ചറിൽ കിടത്തിയാണ് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയത്. കോടതി പുഴൽ ജയിലിലടക്കാൻ ഉത്തരവിട്ടു. എന്നാൽ, ജയിലിൽ എത്തുന്നതിനു മുേമ്പ ആരോഗ്യനില അത്യന്തം വഷളായി.
തുടർന്ന് ജയിലധികൃതരുടെ നിർദേശപ്രകാരം സ്റ്റാൻലി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങനെ അവസാന നിമിഷം വരെയും ജയിൽവാസം അനുഭവിക്കുന്നത് ഒഴിവാക്കുകയെന്ന ആഗ്രഹം നടപ്പായി. കേസ് പരമാവധി നീട്ടിക്കൊണ്ടുപോകുന്നതിനും നിയമത്തിെൻറ പഴുതുകൾ ഉപയോഗിച്ച് പരമാവധി ആനുകൂല്യങ്ങൾ നേടാനും ഇൗ ഹോട്ടൽ രാജാവ് കോടികളാണ് പൊടിച്ചത്. ശരവണഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് രാജഗോപാൽ. ഇന്ത്യക്കകത്തും പുറത്തും ശരവണഭവെൻറ അമ്പതോളം ശാഖകളാണ് പ്രവർത്തിക്കുന്നത്. ചെന്നൈ നഗരത്തിൽ മാത്രം 20ഒാളം ശാഖകളുണ്ട്.
ഹോട്ടലിെൻറ ചെന്നൈ ശാഖയിലെ ജീവനക്കാരനായിരുന്ന രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ജ്യോത്സ്യെൻറ ഉപദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, രണ്ട് ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാൻ ജീവജ്യോതി വിസമ്മതിച്ചു. തുടർന്നാണ് പ്രിൻസ് ശാന്തകുമാറിനെ വിവാഹം കഴിച്ചത്. വിവാഹബന്ധം വേർപ്പെടുത്താൻ രാജഗോപാൽ ദമ്പതികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊടൈക്കനാലിൽവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധെപ്പട്ട് രാജഗോപാലും കൂട്ടാളികളും അറസ്റ്റ് ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.