Posted On
date_range Updated On
date_range ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മസാനിക്ക് സീറ്റു കിട്ടി
ഭോപ്പാൽ: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ സഞ്ജയ് സിങ് മസാനിക്ക് സീറ്റ്. ബലാഘട്ട് ജില്ലയിലെ വരസിയോനി മണ്ഡലമാണ് കോൺഗ്രസ് അനുവദിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ ഭാര്യ സാധന സിങ്ങിെൻറ സഹോദരനാണ് മസാനി.
സീറ്റ് കിട്ടാത്തതിനെ തുടർന്ന് അദ്ദേഹം ബി.ജെ.പി വിട്ടത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മസാനി കോൺഗ്രസിൽ ചേർന്നത്. ചൗഹാനെയല്ല, സംസ്ഥാനത്തിന് മുഖ്യമന്ത്രിയായി വേണ്ടത് കോൺഗ്രസ് നേതാവ് കമൽനാഥിനെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മസാനിയുടെ കൂടുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.