സഞ്​ജയ്​ ദത്ത്​ വീണ്ടും രാഷ്​ട്രീയത്തിലേക്ക്​; സെപ്​തംബറിൽ ആർ.എസ്​.പിയിൽ ചേരുമെന്ന്​ മന്ത്രി

മുംബൈ: ബോളിവുഡ്​ താരം സഞ്​ജയ്​ ദത്ത്​ വീണ്ടും രാഷ്​ട്രീയ പ്രവേശനത്തിന്​ ഒരുങ്ങുന്നു​. സെപ്​തംബർ 25ന്​ ബി.ജെ.പ ി സഖ്യകക്ഷിയായ രാഷ്​ട്രീയ സമാജ്​ പക്ഷിൽ​ (ആർ.എസ്​.പി) ചേരുമെന്നാണ്​ റിപ്പോർട്ട്. പാർട്ടി സ്ഥാപകനും കേന്ദ്രമന് ത്രിയുമായ മഹാദേവ്​ ജനക്​ ആണ്​ ഇക്കാര്യം അറിയിച്ചത്​. കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരോത്​പാദന വികസന വകുപ്പ്​ മന്ത്ര ിയാണ്​ മഹാദേവ്​ ജനക്​.

ആർ.എസ്​.പിയെ വളർത്തുന്നതി​​​െൻറ ഭാഗമായാണ്​ സിനിമ മേഖലയിലെ പ്രമുഖരെ പാർട്ടിയിലേക്ക്​ ക്ഷണിക്കുന്നത്​. എല്ലാ മേഖലകളിൽ നിന്നുള്ളവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്​ ആർ.എസ്​.പി. ഇതി​​​െൻറ ഭാഗമായി നടൻ സഞ്​ജയ്​ ദത്ത്​ സെപ്​തംബർ 25 ന്​ ഔദ്യോഗികമായി പാർട്ടിയിൽ ചേരുമെന്നും ജനക്​ അറിയിച്ചു. ആർ.എസ്​.പിക്ക്​ ആശംസകൾ നേരുന്ന സഞ്​ജയ്​ ദത്തി​​​െൻറ വിഡിയോയും മന്ത്രി പുറത്തുവിട്ടു.

മഹാരാഷ്​ട്രയിലെ ദൻഗൽ (ഇടയ) സമുദായത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ്​ ആർ.എസ്​.പി സജീവ രാഷ്​ട്രീയത്തിലേക്ക്​ കടന്നത്​. 2014 ലോക്​സഭാ തെരഞ്ഞെടുപ്പിലാണ്​ പാർട്ടി എൻ.ഡി.എയുടെ സഖ്യകക്ഷിയായത്​. വിജയിച്ച ആറു എൻ.ഡി.എ സ്ഥാനാർഥികളിൽ ഒരാൾ ആർ.എസ്​.പി നേതാവ്​ രാഹുൽ കുൽ ആയിരുന്നു.

2009ൽ ഉത്തർപ്രദേശിലെ ലഖ്​നോ മണ്ഡലത്തിലെ സമാജ്​വാദി പാർട്ടി സ്ഥാനാർഥിയായിരുന്നു സഞ്​ജയ്​ ദത്ത്​. ആയുധങ്ങൾ കൈവശം വെച്ചെന്ന കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കാത്തതിനെ തുടർന്ന്​ പിൻമാറേണ്ടി വന്നു. പിന്നീട്​ എസ്​.പി ജനറൽ സെക്രട്ടറിയായി നിയമിച്ചെങ്കിലും ദത്ത്​ പദവി രാജിവെച്ച്​ രാഷ്​ട്രീയം വെടിയുകയായിരുന്നു.

Tags:    
News Summary - Sanjay Dutt To Join Rashtriya Samaj Paksha On September 25- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.