വടക്കു കിഴക്കൻ സംസ്ഥാനമായ അസമിൽ ഉയരുന്ന അസ്വസ്ഥതകൾ അതീവ ഗൗരവതരമെന്നും മണിപ്പൂരിലേതിനു സമാനമായ തീക്കളി സംഘ്പരിവാർ സർക്കാർ ആവർത്തിക്കുകയാണെന്നും എഴുത്തുകാരൻ സി.എൻ ജയരാജൻ. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പോസ്റ്റ് വായിക്കാം.
‘‘ആറു സമുദായങ്ങൾക്ക് കൂടി എസ്.ടി പദവി കൊടുക്കാൻ ആസ്സാമിലെ സംഘ ഫാസിസ്റ്റുകൾ തീരുമാനിച്ചിരുന്നു. ആസ്സാമിൽ ഇപ്പോഴേ 14 സമുദായങ്ങൾ എസ്.ടി വിഭാഗത്തിൽ ഉണ്ട്. ഇതിൽ പ്രമുഖമാണ് ബോഡോ സമുദായം. പുതിയ സമുദായങ്ങളെ എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് തങ്ങളുടെ അവകാശങ്ങളെ മയപ്പെടുത്തുമോ എന്നവർ ഭയപ്പെടുന്നു.
ജോലികളിലും വിദ്യാഭ്യാസ മേഖലകളിലുമുള്ള മുൻഗണന, രാഷ്ട്രീയ പ്രാതിനിധ്യത്തിനുള്ള പരിഗണന, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയവയെ ദോഷകരമായി ബാധിക്കുമോ എന്ന് നിലവിലുള്ള സമുദായങ്ങൾ ആശങ്കപ്പെടുന്നു.
ഇപ്പോൾ ബോഡോ വിഭാഗങ്ങളിൽ പെട്ടവർ പറയുന്നത് 45 ലക്ഷം എസ്.ടി വിഭാഗക്കാർക്കിടയിലേക്ക് താരതമ്യേന മെച്ചപ്പെട്ട രണ്ടു കോടി ജനവിഭാഗങ്ങളെ ചേർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ്.
സർക്കാർ അവരുടെ തീരുമാനവുമായി മുന്നോട്ടു പോകുമ്പോൾ ബോഡോ വിദ്യാർഥി വിഭാഗങ്ങളും എസ്.ടി വിഭാത്തിൽ പെട്ട സമുദായങ്ങളുടെ ഏകോപന സമിതിയായ സി.സി.ടി..എയും പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിരിക്കുന്നു.
ഏതാണ്ടിതൊക്കെ തന്നെയാണ് മണിപ്പൂരിൽ അവിടത്തെ ഫാസിസ്റ്റ് സർക്കാർ ആരംഭിച്ചത്. മണിപ്പൂർ കത്തിച്ചാമ്പലാവാൻ തീ കൊടുത്ത നടപടിയായിരുന്നു അത്. ഇപ്പോൾ ആസ്സമിൽ സംഘഫാസിസം അതേ തീക്കളി ആവർത്തിക്കുകയാണ്..’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.