തോല്‍വിക്ക് ആരും ഉത്തരവാദിയല്ല –മുലായം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പു പരാജയത്തിന് ആരും ഉത്തരവാദിയല്ളെന്ന് സമാജ്വാദി പാര്‍ട്ടി (എസ്.പി) സ്ഥാപക നേതാവ് മുലായം സിങ് യാദവ്. ജനങ്ങളാണ് ബി.ജെ.പിയെ തെരഞ്ഞെടുത്തത്. അതില്‍ ഏതെങ്കിലും നേതാവിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ബി.ജെ.പി ജനങ്ങള്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കി. അവര്‍ എന്തുചെയ്യുമെന്ന് നോക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ജയവും പരാജയവുമെല്ലാം ജീവിതത്തിന്‍െറ ഭാഗമാണ്. തോറ്റശേഷമാണ് പാര്‍ട്ടി അധികാരത്തിലത്തെിയത്. ഇപ്പോഴത്തെ തോല്‍വിയുടെ അര്‍ഥം എസ്.പി എന്നെന്നേക്കുമായി പോയി എന്നല്ല.

കഴിഞ്ഞ ദിവസം, എസ്.പി നേതാവ് അഖിലേഷ് യാദവും സമാനമായ രീതിയിലായിരുന്നു പ്രതികരിച്ചത്. എസ്.പിയെക്കാള്‍ ബി.ജെ.പി മികച്ച ഭരണം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യ പ്രതികരണം. തങ്ങള്‍ നിര്‍മിച്ച എക്സ്പ്രസ് ഹൈവേയില്‍ ജനങ്ങള്‍ സംതൃപ്തരായിരിക്കില്ല; അവര്‍ ബുള്ളറ്റ് ട്രെയിന്‍ ആഗ്രഹിക്കുന്നുണ്ടാകും. ഞങ്ങള്‍ നിര്‍മിച്ച ഒട്ടേറെ നല്ല റോഡുകളെക്കാള്‍ മികച്ചത് ബി.ജെ.പി നിര്‍മിക്കുമെന്നായിരുക്കും അവര്‍ കരുതിയിട്ടുണ്ടാവുക.

തങ്ങളുടെ കാലത്ത് 16,000 കോടിയുടെ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും വായ്പ ബി.ജെ.പി എഴുതിത്തള്ളട്ടെയെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അഖിലേഷ് പ്രതികരിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചല്ല അവര്‍ വോട്ടുപിടിച്ചതെന്നും മറിച്ച് ഭീഷണിപ്പെടുത്തിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Samajwadi party -Mulam singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.