Posted On
date_range Updated On
date_range പോളിങ് ബൂത്തിൽ നമോ ഭക്ഷണപ്പൊതികൾ; തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടി
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പോളിങ് ബൂത്തിൽ നമോ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത് വിവാദമാവുന്നു. പോളി ങ് നടന്നുകൊണ്ടിരിക്കെയാണ് കാവി നിറത്തിലുള്ള പെട്ടികളിൽ നമോ എന്നെഴുതിയ ഭക്ഷണപ്പൊതി വിതരണം ചെയ്തത്. ഗൗതംബുദ്ധനഗറിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം.
ഉത്തർപ്രദേശിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സംഭവത്തിൽ വിശദീകരണം തേടി. ജില്ലാ മജിസ്ട്രേറ്റിനോടാണ് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻെറ ലംഘനമുണ്ടായോയെന്ന് പരിേശാധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഭക്ഷണപ്പൊതികൾ കൊണ്ടു വന്നതിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോളിങ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വാദിക്കുന്നത്. ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത സ്ഥാപനവുമായി ബന്ധമൊന്നുമില്ലെന്ന് ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.