ന്യൂഡൽഹി: ഒമ്പത് ജഡ്ജിമാർ ദിവസം മുഴുവൻ കേട്ട വാദത്തിൽ വിധി പറയാതെ തന്നെ, ശബരിമ ല കേസിൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയുമാ യി മുന്നോട്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. മുൻ ചീഫ് ജസ്റ്റിസ് ഉണ്ട ാക്കാൻ നിർദേശിച്ച ഒമ്പതംഗ ബെഞ്ചിെൻറ നിയമസാധുത സംബന്ധിച്ച് തിങ്കളാഴ്ച ഉത്തരവ ിറക്കുമെന്നും ആ ബെഞ്ച് ബുധനാഴ്ച മുതൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച നടത്തിയ വാദം കേൾക്കൽ പ്രഹസനമായതിൽ മുതിർ ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് പ്രതിഷേധിച്ചു.
ശബരിമല കേസിലെ സ്ത്രീപ്രവേശനം തീർപ്പാക്കാതെ മറ്റു മതങ്ങളുമായി ബന്ധെപ്പട്ട വിഷയം ചേർത്ത് ഒമ്പതംഗ ബെഞ്ചിന് വിട്ട നടപടിയുടെ സാധുതയാണ് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് പരിശോധിച്ചത്. മുതിർന്ന അഭിഭാഷകരായ ഫാലി നരിമാൻ, ഇന്ദിരാ ജയ്സിങ്, രാജീവ് ധവാൻ, ശ്യാം ദിവാൻ,സുരേന്ദ്ര നാഥ് എന്നിവർ മുൻ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിെൻറ വിധി അസാധുവാണെന്ന് വ്യാഴാഴ്ച വാദിച്ചപ്പോൾ സോളിസിറ്റർ ജനറലിന് പുറമെ അഭിഷേക് മനു സിങ്വി, പരാശരൻ, ൈവദ്യനാഥൻ, പി.എസ്. നരസിംഹ തുടങ്ങിയവർ അത് ശരിയാണെന്ന നിലപാടെടുത്തു. വാദത്തിന് തുടക്കമിട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത, നിയമ വിഷയങ്ങളുയർന്നാൽ ഭരണഘടനാബെഞ്ച് ഉണ്ടാക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് വാദിച്ചു. ചീഫ് ജസ്റ്റിസ് തന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഒമ്പതംഗ ബെഞ്ച് എന്ന വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. അഞ്ചംഗ ബെഞ്ച് ആണ് തീരുമാനമെടുത്തതെന്നും അതിൽ മുൻ ചീഫ് ജസ്റ്റിസിനെ മാത്രം പറയരുതെന്നും ഒാർമിപ്പിച്ചു.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച 2018ലെ സുപ്രീംകോടതി വിധി പുനഃപരിേശാധിക്കേണാ വേണ്ടയോ എന്ന ചോദ്യത്തിൽ വിധി പറയാതെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം, ബോഹ്റ സമുദായക്കാരിലെ സ് ത്രീ ചേലാകർമം, പാഴ്സികളല്ലാത്തവരെ വിവാഹം ചെയ്ത പാഴ്സികൾക്കുള്ള സമുദായ വിലക്ക് തുടങ്ങിയ വിഷയങ്ങൾ വലിച്ചിഴച്ചത് തെറ്റാണെന്ന് ഫാലി നരിമാൻ ബോധിപ്പിച്ചു. പുനഃപരിശോധന ഹരജി തീർപ്പാക്കാതെ മറ്റു വിഷയങ്ങളിലേക്ക് കടക്കാൻ ആ ബെഞ്ചിന് അധികാരമില്ലെന്ന് നരിമാൻ വാദിച്ചു.
പുനഃപരിേശാധന ഹരജികൾ തീർപ്പാക്കിയിരുന്നെങ്കിൽ ഇത്തരമൊരു വിധി അംഗീകരിക്കാമായിരുന്നുവെന്ന് ഇന്ദിര ജയ്സിങ് വാദിച്ചു. വാദത്തിനൊടുവിൽ ഒമ്പതംഗ ബെഞ്ചിെൻറ സാധുത സംബന്ധിച്ച് തിങ്കളാഴ്ച ഉത്തരവിടുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേമസയം ഒമ്പതംഗ ബെഞ്ച് കേസ് കേൾക്കുന്ന നടപടിയുമായി മുന്നോട്ടുപോകുകയാണെന്നും പരിഗണനാ വിഷയം തീരുമാനിക്കാൻ ബുധനാഴ്ച ഇരിക്കുമെന്നും കൂട്ടിച്ചേർത്തു.
ഉത്തരവിടും മുെമ്പ സാധുത അംഗീകരിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനം കേട്ട് സുപ്രീംകോടതിയിൽ കൂട്ടച്ചിരി ഉയർന്നു.
ഒമ്പതംഗ ബെഞ്ചിന് വിട്ടത് തെറ്റ്– കേരളം
ന്യൂഡൽഹി: ശബരിമല േകസിലെ പുനഃപരിശോധന ഹരജികളിൽ വിധി പറയാതെ മറ്റു മതവിഷയങ്ങൾ കലർത്തി ഒമ്പതംഗ ബെഞ്ചിന് വിട്ടത് തെറ്റാണെന്നും അത് ശബരിമല കേസിെൻറ വിധിയെ ബാധിക്കുമെന്നും കേരള സർക്കാർ സുപ്രീംകോടതിയിൽ. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, ഫാലി നരിമാൻ ഉന്നയിച്ച അപകട സാധ്യത വിശദീകരിച്ചു. പുനഃപരിശോധന ഹരജികളിൽ ഇത്തരം നടപടികളുണ്ടായാൽ എല്ലാ കേസുകളിലും കീഴ്വഴക്കമാകുമെന്നും രാജ്യത്ത് ഒരുകേസും തീരാത്ത സാഹചര്യമുണ്ടാകുമെന്നും ഗുപ്ത മുന്നറിയിപ്പ് നൽകി. പുനഃപരിശോധന നടപടികളുടെ സ്വഭാവവും റഫറന്‍സും രണ്ടാണ്. അവ തമ്മില്‍ വൈരുധ്യവുമുണ്ട്. ഒമ്പതംഗ ബെഞ്ചിെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിലേ ശബരിമല വിധി പുനഃപരിശോധിക്കണമോ എന്ന് അഞ്ചംഗ ബെഞ്ചിന് തീരുമാനിക്കാനാകൂ. അതേസമയം ശബരിമല കേസിലെ വസ്തുതകള്‍ പരിശോധിക്കാതെയായിരിക്കും ഒമ്പതംഗ ബെഞ്ച് അതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.
എന്നാൽ പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിങ്വി കേന്ദ്ര സർക്കാറിനൊപ്പം നിന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.