ന്യൂഡൽഹി: വിമാന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ റെലിഗെയർ എന്റർപ്രൈസസ് ചെയർപേഴ്സനും പ്രമുഖ വ്യവസായ സംരംഭകയുമായ രശ്മി സലൂജയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഡൽഹിയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തതായിരുന്നു ഇവർ. മാർച്ച് അഞ്ചിനായിരുന്നു സംഭവമെന്ന് എയർഇന്ത്യ വക്താവ് പറഞ്ഞു.
ജീവനക്കാരുമായി തർക്കം മുറുകിയതോടെ, വിമാനം പുറപ്പെടുന്നതിനു മുമ്പ് സലൂജയെ ഇറക്കിവിടാൻ പൈലറ്റ് നിർദേശിക്കുകയായിരുന്നു. ഒരുമണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. സലൂജക്ക് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാമെന്ന് രേഖാമൂലം ഉറപ്പുനൽകിയാണ് പ്രശ്നം പരിഹരിച്ചത്.
ജനുവരിയിൽ 894 യാത്രക്കാർക്ക് എയർഇന്ത്യ യാത്ര നിഷേധിച്ചിട്ടുണ്ട്. ഈ ഇനത്തിൽ ഏകദേശം 98 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.