Posted On
date_range Updated On
date_range രുചിര കാംബോജ് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിലെ (യു.എൻ) ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രുചിര കാംബോജിനെ നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ സർവിസിലെ 1987 ബാച്ച് ഉദ്യോഗസ്ഥയായ ഇവർ നിലവിൽ ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡറാണ്.
ടി.എസ്. തിരുമൂർത്തിക്ക് പകരമാണ് രുചിരയെ നിയമിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഹൈകമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുനെസ്കോയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.