രാമക്ഷേത്രത്തിനായി ആർ.എസ്​.എസ്​ ജനഗ്രഹ റാലി നടത്തുന്നു

ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി ആർ.എസ്​.എസ്​ ജനഗ്രഹ റാലി നടത്തുന്നു. അയോധ്യ, നാഗ്​പൂർ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് നവംബർ 25ന്​​ റാലി നടത്തുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ കേസ്​ സുപ്രീംകോടതിയിൽ നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ ആർ.എസ്​.എസി​​​െൻറ നീക്കം.

5 മുതൽ 10 ലക്ഷം ​വരെ പേർ റാലിയിൽ പ​െങ്കടുക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ആർ.എസ്​.എസ്​ നേതാവ്​ അംബരീഷ്​ കുമാർ പറഞ്ഞു. അയോധ്യയിലായിരിക്കും കൂടുതൽ പങ്കാളിത്തം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റാലിയെ കുറിച്ച്​ പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ്​ ഇറക്കണമെന്നാണ്​ ആർ.എസ്​.എസ്​ ആവശ്യപ്പെടുന്നത്​. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസ്​ വേഗത്തിൽ പരിഗണിക്കേണ്ടതില്ലെന്ന്​ ​സുപ്രീംകോടതി നിലപാടെടുത്തിരുന്നു.

Tags:    
News Summary - RSS to Organise Janagrah Rally-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.