ആര്‍.എസ്.എസ് അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക്​ ജാമ്യം

ഭീവണ്ടി(മഹാരാഷ്ട്ര): മഹാത്മ ഗാന്ധി വധത്തിനു പിന്നില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന പ്രസ്താവനക്കെതിരായ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് മഹാദേവ് കുണ്ഡെ നല്‍കിയ കേസില്‍ താനെയിലെ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗാന്ധിയെ വധിച്ച ഗോദ്സേക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന പ്രസ്താവന പിന്‍വലിക്കാന്‍ തയാറല്ളെന്ന് കോടതിയില്‍ ഹാജരായ രാഹുല്‍ അറിയിച്ചു. കേസ് വീണ്ടും അടുത്ത ജനുവരി 30ന് പരിഗണിക്കും. കനത്ത സുരക്ഷാവലയത്തിലാണ് രാഹുല്‍ രാവിലെ പത്തരയോടെ കോടതിയിലത്തെിയത്. ജാമ്യക്കാരനായി മുന്‍ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍ കോടതിയിലത്തെിയിരുന്നു.

രാഷ്ട്രപിതാവിന്‍െറ ആദര്‍ശത്തിനുവേണ്ടി പൊരുതുമെന്നും ഈ യുദ്ധത്തില്‍ താന്‍ ജയിക്കുമെന്നും രാഹുല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദുസ്ഥാന്‍െറ ശക്തി അറിഞ്ഞിട്ടില്ല. ഈ രാജ്യത്തെ ഒരിക്കലും വളക്കാനാകില്ല. അവര്‍ക്കെതിരെ യുദ്ധം തുടരും, ജയിക്കുകയും ചെയ്യും -രാഹുല്‍ പറഞ്ഞു.

ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന നാഥുറാം ഗോദ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോദ്സെയുടെ പരാമര്‍ശം അടിസ്ഥാനമാക്കിയാണ് രാഹുല്‍ പ്രസ്താവന നടത്തിയത് എന്നായിരുന്നു രാഹുലിന്‍െറ അഭിഭാഷകന്‍ കപില്‍ സിബല്‍ നേരത്തേ സുപ്രീംകോടതിയില്‍ വാദിച്ചത്.

നേരത്തെ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മാപ്പുപറയുകയോ വിചാരണ നേരിടുകയോ ചെയ്യുക എന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് രാഹുല്‍ ഭീവണ്ടി കോടതിയിലത്തെിയത്. 2014ല്‍ ഭീവണ്ടിയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ്, ആര്‍.എസ്.എസുകാരാണ് ഗാന്ധിയെ കൊന്നത് എന്ന് രാഹുല്‍ പ്രസംഗിച്ചത്.

 

Tags:    
News Summary - RSS defamation case: Rahul Gandhi appears in court, granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.