ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് മുസ്‍ലിം പള്ളിയിൽ, പുരോഹിതനുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഡൽഹിയിലെ മുസ്‍ലിം പള്ളിയിലെത്തി പുരോഹിതനെ സന്ദർശിച്ചു. ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷനിലെ പ്രമുഖ പുരോഹിതനായ ഉമർ അഹമദ് ഇല്യാസിയെയാണ് മോഹൻ ഭാഗവത് പള്ളിയിലെത്തി കണ്ടത്. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ഒരു മണിക്കൂർ നീണ്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുസ്‍ലിം നേതാക്കളുമായി ആർ.എസ്.എസ് ​മേധാവി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തുന്നുണ്ട്. കീഴ്വഴക്കമില്ലാത്ത ഈ നടപടി സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണെന്ന് ആർ.എസ്.എസ് പറയുന്നു.

ആർ.എസ്.എസ് സർ സംഘചാലക് എല്ലാ മേഖലകളിലുമുള്ള ജനങ്ങളെ കാണുന്നുണ്ട്. സാധാരണയുള്ള തുടർ സംവാദങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ചകളെന്നും ആർ.എസ്.എസ് വക്താവ് സുനിൽ ആംബേകർ പറഞ്ഞു.

വാരണാസിയിലെ ഗ്യാൻവാപി പള്ളി കേസിനെ തുടർന്ന് 'എല്ലാ പള്ളികളിലും ശിവലിംഗം തിരയേണ്ടതില്ലെന്ന ഭാഗവതിന്റെ പ്രസ്താവനക്ക് ശേഷം കഴിഞ്ഞമാസം അഞ്ച് മുസ്‍ലിം പണ്ഡിതൻമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ സൗഹാർദ അന്തരീക്ഷം നഷ്ടമാകുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും ഭാഗവത് പറഞ്ഞിരുന്നു

Tags:    
News Summary - RSS Chief's Mosque Visit In Delhi Amid Outreach To Muslim Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.