???????????? ???????? ???????? ?????? ???? ???????? ???????? ??????????????? ??.????.???? ??????????

ചെക്​പോസ്​റ്റിൽ പരിശോധനക്ക്​ ആർ.എസ്​.എസുകാർ; തെലങ്കാനയിൽ വിവാദം

ഹൈ​ദ​രാ​ബാ​ദ്​: ലോ​ക്​​ഡൗ​ണി​നി​ടെ ക​ട​ന്നു പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ത െ​ല​ങ്കാ​ന​യി​ലെ ചെ​ക്​​പോ​സ്​​റ്റി​ൽ യൂ​നി​ഫോം ധ​രി​ച്ച ആ​ർ.​എ​സ്.​എ​സു​കാ​രെ നി​യോ​ഗി​ച്ച​ത്​ വി​വാ​ ദ​മാ​യി. ക​റു​ത്ത തൊ​പ്പി​യും വെ​ള്ള ഷ​ർ​ട്ടും ത​വി​ട്ടു​ പാ​ൻ​റ്​​സും ധ​രി​ച്ച്​ മു​ള​വ​ടി​യു​മെ​ടു​ത്ത് ​ ചെ​ക്​​പോ​സ്​​റ്റി​ൽ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ സ​മൂ​ ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ഹൈ​ദ​രാ​ബാ​ദി​ന്​ സ​മീ​പ​ത്തെ രം​ഗ​റെ​ഡ്​​ഡി, ഭോ ം​ഗി ജി​ല്ല​ക​ൾ​ക്കി​ട​യി​ലു​ള്ള ചെ​ക്​​പോ​സ്​​റ്റി​ൽ​ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ രേ​ഖ​ക​ൾ പ​രി​ശേ ാ​ധി​ക്കു​ന്ന​താ​ണ്​ ചി​ത്ര​ത്തി​ലു​ള്ള​ത്. ആ​ർ.​എ​സ്.​എ​സി​​​​​െൻറ ട്വി​റ്റ​ർ ഹാ​ൻ​റി​ലാ​യ ‘ഫ്ര​ണ്ട്​​സ് ​ ഓ​ഫ്​ ആ​ർ.​എ​സ്.​എ​സ്​’ ചി​ത്രം ഷെ​യ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ആ​ർ.​എ​സ്.​എ​സ്​ വ​ള​ൻ​റി​യ​ർ​മാ​ർ പൊ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്നു എ​ന്നാ​ണ്​ ചി​ത്ര​ത്തി​​​​െൻറ അ​ടി​ക്കു​റി​പ്പ്. പൊ​ലീ​സി​​​​െൻറ ജോ​ലി ആ​ർ.​എ​സ്.​എ​സി​നെ ഏ​ൽ​പി​ച്ചോ എ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ആ​ർ.​എ​സ്.​എ​സു​കാ​ർ​ക്ക്​ ഇ​വി​ടെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ചെ​ക്​​പോ​സ്​​റ്റി​​​​െൻറ ചു​മ​ത​ല​യു​ള്ള ര​ച​കൊ​ണ്ട പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മ​ഹേ​ഷ്​ ഭ​ഗ​വ​ത്​ പ​റ​ഞ്ഞു. സ​ഹാ​യി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ആ​ർ.​എ​സ്.​എ​സു​കാ​ർ സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പൊ​ലീ​സ്​ വാ​ഗ്​​ദാ​നം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ആ പണി ആർ.എസ്.എസിനെ ഏൽപിച്ചിട്ടില്ല; പൊലീസി​​െൻറ ജോലി തങ്ങൾക്കറിയാം -തെലങ്കാന പൊലീസ്
ഹൈദരാബാദ്​: ചെക്​പോസ്​റ്റിൽ കുറുവടിയും പിടിച്ച്​ വാഹനങ്ങൾ പരിശോധിക്കുന്ന ആർ.എസ്​.എസ്​ പ്രവർത്തകരുടെ ചിത്രം വിവാദമായതോടെ വിശദീകരണവുമായി തെലങ്കാന പൊലീസ്. ആർ.എസ്​.എസിനെ ആ പണി ആരും ഏൽപിച്ചി​​ട്ടി​ല്ലെന്നും തങ്ങളുടെ ജോലി നിർവഹിക്കാൻ പൊലീസിന്​ അറിയാമെന്നും തെലങ്കാന രചക്കൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭാഗവത് പറഞ്ഞു.

ആർ.എസ്​.എസ്​ യൂനിഫോമണിഞ്ഞ ഒരുസംഘം ലാത്തി പിടിച്ച്​ കാറുകൾ പരിശോധിക്കുന്ന ചിത്രം​ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോയിൻറിൽ പ്രവർത്തകർ പൊലീസിനെ സഹായിക്കുന്നു എന്ന പേരിൽ ഫ്രണ്ട്​സ്​ ഓഫ്​ ആർ.എസ്​.എസ്​ എന്ന ട്വിറ്റർ ഹാൻഡിലാണ്​ ചിത്രങ്ങൾ പ്രചരിപ്പിച്ചത്​. ഏപ്രിൽ 9 നായിരുന്നു ഇത്​. പൊലീസി​​​​​​െൻറ പണി പുറംകരാർ ​കൊടുക്കാൻ തുടങ്ങിയോ എന്നും ആർ‌.എസ്‌.എസിനെ ആരാണ് ഇതിന്​ അധികാരപ്പെടുത്തിയതെന്നും ചോദ്യമുയർത്തിയാണ്​ സമൂഹമാധ്യമങ്ങൾ ഇതിനെ നേരിട്ടത്​.

സംഭവം നടന്നെന്ന് അന്വേഷണത്തിൽ വ്യക്​തമായതായി പൊലീസ് കമ്മീഷണർ മഹേഷ് ഭാഗവത് പറഞ്ഞു. സന്നദ്ധപ്രവർത്തനത്തിനെന്നപേരിൽ എത്തിയ ഇവരെ സഹായം ആവശ്യമില്ലെന്ന്​ പറഞ്ഞ്​ അപ്പോൾതന്നെ തിരിച്ചയച്ചതായും ഇദ്ദേഹം പറയുന്നു. ഞങ്ങളുടെ കടമ ഞങ്ങൾ നിർവഹിക്കാമെന്നും നിങ്ങൾ നിങ്ങളുടെ ജോലി ചെയ്​താൽ മതിയെന്നും പൊലീസുകാർ അവരോട് മാന്യമായി പറഞ്ഞു. “പോലീസിന്റെ ജോലി ഞങ്ങൾക്ക് ചെയ്യാൻ കഴിയും. അവർക്ക്​ ഒരു അനുമതിയും നൽകിയിട്ടില്ല” -കമ്മീഷണർ പറഞ്ഞു.

എന്നാൽ, സന്നദ്ധപ്രവർത്തനത്തിനായി പ്രാദേശിക പൊലീസുമായി പ്രവർത്തകർ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ചിലർ എതിർപ്പ് ഉന്നയിച്ചതിനാൽ പൊലീസ് സമ്മർദ്ദത്തിലാണെന്നും തെലങ്കാന ആർ‌.എസ്‌.എസ് പ്രാന്ത് പ്രചാർ പ്രമുഖ് ആയുഷ് നാദിംപള്ളി പറഞ്ഞു. സംസ്ഥാനത്തെ 369 സ്ഥലങ്ങളിലായി 257 കുടുംബങ്ങളെ 2678 ആർ‌.എസ്‌.എസ് സ്വയംസേവകർ സഹായിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - RSS for checkpost checking; controversy in telangana -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.