സമൽഖ (ഹരിയാന): ആർ.എസ്.എസിന്റെ ത്രിദിന വാർഷിക ജനറൽ ബോഡി യോഗത്തിന് ഞായറാഴ്ച തുടക്കമായി. ആർ.എസ്.എസിന്റെ പരിപാടികളിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കുന്നത് യോഗത്തിൽ ചർച്ചചെയ്യുമെന്ന് സംഘ് ജോയന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ പറഞ്ഞു. രാഷ്ട്രീയസേവിക സമിതിയിൽ പങ്കാളിത്തം വർധിപ്പിക്കാനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുക.
സാമൂഹിക അവബോധം, ഉണർവ്, സാമൂഹികമാറ്റ പ്രവർത്തനങ്ങൾ എന്നിവയിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം. ആർ.എസ്.എസും അനുബന്ധ സംഘടനകളും നടത്തിയ പ്രവർത്തനങ്ങൾ യോഗം അവലോകനംചെയ്തു.
സ്വാശ്രയത്വത്തിന് ഊന്നൽ നൽകി സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി പ്രമേയം പാസാക്കും. അടുത്ത വർഷത്തോടെ ശാഖകളുടെ എണ്ണം ഒരുലക്ഷമായി ഉയർത്തും- വൈദ്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.