ആധാർ വിവരങ്ങൾ ചോർന്നു; നിഷേധിച്ച്​ യു.ഐ.ഡി.എ.ഐ

ജലന്ധർ(പഞ്ചാബ്​): ആർക്കും ​​േചാർത്താനാകില്ല എന്ന്​ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.​െഎ.ഡി.എ.​െഎ) അവകാശപ്പെടുന്ന ആധാർ വിവരം വെറും 500 രൂപക്ക്​ വാങ്ങാം. ഒാൺലൈനിലൂടെ അജ്ഞാത ഏജൻറുമാരിൽനിന്ന്​ ആയിരക്കണക്കിനുപേരുടെ വിവരം പത്തുമിനിറ്റുകൊണ്ട്​ തങ്ങൾ ‘വാങ്ങി’യതായി ‘ട്രിബ്യൂൺ’ പത്രം വെളിപ്പെടുത്തി​. പഞ്ചാബ്​ ​േകന്ദ്രമായ അജ്​ഞാത വാട്​സ്​ ആപ്​ കൂട്ടായ്​മയിലൂടെയാണ്​ പത്രം വിവരം കൈക്കലാക്കിയത്​. പേ ടിഎം വഴി 500 രൂപ നൽകി 10 മിനിറ്റ്​ കഴിഞ്ഞപ്പോൾ ‘ഏജൻറ്​’ ലോഗിൻ ​െഎഡിയും പാസ്​വേഡും നൽകി. ഇതുപയോഗിച്ചാണ്​ പത്രത്തി​​​െൻറ റിപ്പോർട്ടർ ആധാർ ഡാറ്റാബേസി​​​െൻറ വെബ്​സൈറ്റിലേക്ക്​ കടന്നത്​. ആധാർ നമ്പർ അടിച്ചപ്പോൾ പേര്​, വിലാസം, പോസ്​റ്റൽ കോഡ്​, ഫോ​േട്ടാ, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയവ ലഭ്യമായി. 300 രൂപ കൂടി നൽകിയപ്പോൾ ഒരാളുടെ കാർഡ്​ പ്രിൻറ്​ ചെയ്യാൻ സഹായിക്കുന്ന സോഫ്​റ്റ്​വെയറും ഏജൻറ്​ നൽകി. 

ആറുമാസമായി അജ്ഞാതസംഘം​ പ്രവർത്തിക്കുന്നുണ്ടത്രേ. വിവരം ​േചാർത്തി നൽകാൻ വാട്​സ്​ആപ്പിൽ നിരവധി അജ്ഞാതഗ്രൂപ്പുകളും ഇൗ മാഫിയ രൂപവത്​കരിച്ചിട്ടുണ്ട്​. രാജ്യത്തെ 100 കോടി പേരിൽ ആരുടെ ആധാർ വിവരവും ഇതുവഴി ചോർത്താമെന്ന ആശങ്കയുമുണ്ട്​​​. സിം കാർഡ്​, ബാങ്ക്​ അക്കൗണ്ട്​ എന്നിവ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശമുള്ളപ്പോൾ, വിവരം ചോർന്നത്​ വൻ സുരക്ഷാപിഴവായി. രാജസ്​ഥാൻ സർക്കാറി​​​െൻറ വെബ്​സൈറ്റും ഹാക്കർമാർ കൈയടക്കിയിട്ടുണ്ട​െത്ര. ചോർച്ച അറിയിച്ചപ്പോൾ, ഗുരുതര വീഴ്​ചയുണ്ടായെന്ന്​ ചണ്ഡിഗഢിലെ യുണിക്​ ​െഎഡൻറിഫിക്കേഷൻ അതോറിറ്റി സമ്മതിച്ചു. അതോറിറ്റി ചണ്ഡിഗഢ്​ മേഖലസ​​െൻററി​െല ഡയറക്​ടർ ജനറൽ, അഡീഷനൽ ഡയറക്​ടർ ജനറൽ എന്നിവരൊഴികെ പഞ്ചാബിൽ മൂന്നാമതൊരാൾക്ക്​ ആധാറി​​​െൻറ ഒൗദ്യോഗികപോർട്ടലിലേക്ക്​ ലോഗിൻ ചെയ്യാനാകില്ലെന്ന്​ അഡി. ഡയറക്​ടർ ജനറൽ സഞ്​ജയ്​ ജിൻഡാൽ പറയുന്നു. അതുകൊണ്ടുതന്നെ ഇത്​ അതീവ ഗുരുതരമായ ദേശീയസുരക്ഷാവീഴ്​ചയാണെന്ന്​ അദ്ദേഹം സമ്മതിച്ചു. 

രാജ്യവ്യാപകമായി ആധാർ കാർഡ്​ നിർമിക്കാൻ കേന്ദ്ര ​െഎ.ടി മന്ത്രാലയം തുടങ്ങിയ കോമൺ സർവിസ്​ സെ​േൻറഴ്​സ്​ സ്​കീമീന്​ (സി.എസ്​.സി.എസ്​)കീഴിൽ വരുന്ന വില്ലേജ്​ ലെവൽ എൻറർപ്രൈസുകളിൽ(വി.എൽ.ഇ)നിന്നാണ്​ വിവരം ​േചാർത്തിയതെന്ന്​ സംശയിക്കുന്നു. തുടക്കത്തിൽ ആധാർ കാർഡ്​ നിർമാണത്തിന്​ സി.എസ്​.സി.എസ്​ പദ്ധതിക്കുകീഴിൽ മൂന്നുലക്ഷത്തിലേറെ ഏജൻസികളെയാണ്​ ഏൽപ്പിച്ചിരുന്നത്​. ഇവരെയാണ്​ വി.എൽ.ഇ എന്നുപറയുന്നത്​. ആധാർ കാർഡ്​നിർമാണത്തിനുശേഷം വി.എൽ.ഇകൾ നിഷ്​ക്രിയമായി. തുടർന്ന്​ കഴിഞ്ഞ നവംബറിൽ ഇവരുടെ ജോലി പോസ്​റ്റ്​ ഒാഫിസുക​െളയും തെരഞ്ഞെടുത്ത ബാങ്കുകളെയും ഏൽപ്പിക്കുകയായിരുന്നു. ലക്ഷത്തിലേറെ വി.എൽ.ഇകൾക്ക്​ യു.​െഎ.ഡി.എ.​െഎ ഡാറ്റയിലേക്ക്​ നിയമവിരുദ്ധമായി പ്രവേശിക്കാനാകുന്നുണ്ടെന്നാണ്​ സംശയം. മാഫിയ ഇത്തരം ഏജൻസികളെ ഉപയോഗിച്ചാണ്​ വിവരം ചോർത്തുന്നത്​. 

ആധാർനമ്പർ രഹസ്യമല്ല, ബയോമെട്രിക് വിവരമില്ലാതെ തട്ടിപ്പ് അസാധ്യം -യു.െഎ.ഡി.എ.െഎ
ന്യൂഡൽഹി: ആധാർ നമ്പർ രഹസ്യമല്ലെന്നും ബയോമെട്രിക് ഡാറ്റ ഇല്ലാതെ നമ്പർ ഉപയോഗിച്ചുമാത്രം തട്ടിപ്പ് നടത്താനാകില്ലെന്നും സവിശേഷ തിരിച്ചറിയൽ അതോറിറ്റി(യു.െഎ.ഡി.എ.െഎ). വിരലടയാളം, കൃഷ്ണമണിയുടെ സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശക്തമായ രഹസ്യകോഡുപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധാർ സംവിധാനം ചോർത്തി എന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും യു.െഎ.ഡി.എ.െഎ പറഞ്ഞു. സർക്കാർസഹായത്തിനും മറ്റും അംഗീകൃത ഏജൻസികൾക്ക് നമ്പർ നൽകാറുണ്ട്. നമ്പർ ലഭിച്ചതുകൊണ്ടുമാത്രം സാമ്പത്തികമോ അല്ലാത്തതോ ആയ തട്ടിപ്പ് നടത്താനാകില്ല. ബയോമെട്രിക് വിവരം ഉപയോഗിച്ചുള്ള സ്ഥിരീകരണം ഇതിന് അനിവാര്യമാണ്. ജനസംഖ്യാ കണക്കെടുപ്പിൽനിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. 

ആധാർ വെബ്​സൈറ്റിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സദാ നിരീക്ഷിക്കപ്പെടുന്നുണ്ട്​. അതുവഴി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താം. ദുരിതാശ്വാസ നടപടി സുഗമമാക്കാൻ ചില സംസ്​ഥാനങ്ങൾക്കും വ്യക്​തികൾക്കും ‘സർച്ച്​’ സംവിധാനത്തിനുള്ള സൗകര്യം ആധാർ വെബ്​സൈറ്റിൽ ലഭ്യമാക്കിയിരുന്നു. ആധാർനമ്പർ നൽകിയ​ാൽമാത്രം വിവരം ലഭ്യമാകുന്ന വിധത്തിലായിരുന്നു ഇൗ സൗകര്യം. ഇതുവഴി ക്രമക്കേട്​ നടന്നിട്ടുണ്ടോ എന്ന്​ പരിശോധിക്കുമെന്നും യു.​െഎ.ഡി.എ.​െഎ വ്യക്​തമാക്കി. 

ആധാർ വിവരം ലഭിക്കാൻ ട്രിബ്യൂൺ പത്രം നടത്തിയ ‘ഒാപറേഷൻ’ ...

12.30: ​‘ട്രിബ്യൂൺ’ റിപ്പോർട്ടർ അനാമിക എന്ന പേരിൽ 7610063464 എന്ന നമ്പറിലുള്ള വാട്​സ്​ആപുമായി ബന്ധപ്പെടുന്നു. അനിൽകുമാർ എന്നാണ്​ വാട്​സ്​ആപ്​ നമ്പർ ഉടമ പരിചയപ്പെടുത്തിയത്​. 
12.32: അനിൽകുമാർ റിപ്പോർട്ടറുടെ പേരും ഇ-മെയിൽ​ ​െഎ.ഡിയും മൊബൈൽ നമ്പറും ആവശ്യപ്പെടുന്നു. ത​​​െൻറ പേടിഎം നമ്പറിലേക്ക്​ (7610063464) 500 രൂപ അയക്കാനാവശ്യപ്പെടുന്നു.
12.35: റിപ്പോർട്ടർ aadharjalandhar@gmail.com എന്ന വ്യാജ ഇ- മെയിൽ ​െഎഡിയുണ്ടാക്കി ******5852 എന്ന മൊബൈൽ നമ്പറിലുള്ള അജ്​ഞാത ഏജൻറിന്​ അയക്കുന്നു.
12.48: പേടിഎമ്മിലേക്ക്​ 500 രൂപ അയക്കുന്നു.
12.49: ‘നിങ്ങൾ എൻറോൾമ​​െൻറ്​ ഏജൻസി അഡ്​മിനിസ്​ട്രേറ്റർ ആയി  എൻറോൾ ചെയ്​തു’ എന്ന ഇ-മെയിൽ സന്ദേശം റിപ്പോർട്ടർക്ക്​ ലഭിക്കുന്നു. എൻറോൾമ​​െൻറ്​ ​െഎ.ഡി:  ‘Anamika_6677’. പാസ്​വേഡ്​ ഉടൻ അയച്ചുതരുമെന്നും അറിയിപ്പ്​.
12.50: പാസ്​വേഡ്​ ലഭിച്ചു. സവിശേഷ തിരിച്ചറിയൽ അതോറിറ്റിയിൽ രജിസ്​റ്റർ ചെയ്​ത ഏത്​ പൗര​​​െൻറയും ആധാർ വിവരം ലഭിക്കാവുന്ന സംവിധാനത്തിലേക്ക്​ ഇതുവഴി പ്രവേശിക്കുന്നു. ആധാർ കാർഡി​​​െൻറ പ്രിൻറൗട്ട്​ ആവശ്യപ്പെട്ടപ്പോൾ 300 രൂപ കൂടി ഏജൻറ്​ ആവശ്യപ്പെട്ടു. ഉടൻ ഇതി​​​െൻറ സോഫ്​റ്റ്​വെയറും റിപ്പോർട്ടർക്ക്​ ലഭിക്കുന്നു.


 

Tags:    
News Summary - Rs 500, 10 minutes, and you have access to billion Aadhaar details- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.