പുണെയിൽ നിർമാണ സ്​ഥാപനത്തിൽനിന്ന്​ 200 കോടിയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

പുണെ: മഹാരാഷ്​ട്രയിൽ യന്ത്രസാമഗ്രികളുടെ നിർമാണത്തിലേർപ്പെട്ട സ്​ഥാപനത്തിൽനിന്ന്​ 200കോടിയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതായി ആദായനികുതി വകുപ്പ്​. പുണെയിലെ വലിയ മെഷിനറികളും ​െ​ക്രയിനുകളും നിർമിക്കുന്ന സ്​ഥാപനത്തിലായിരുന്നു പരിശോധന.

നവംബർ 11ന്​ സ്​ഥാപനവുമായി ബന്ധപ്പെട്ട 25ഓളം സ്​ഥലങ്ങളിൽ ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയിരുന്നു.

'പരിശോധനയിൽ ഒരു കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവും ജുവല്ലറിയും പിടിച്ചെടുത്തു. മൂന്ന്​ ബാങ്ക്​ ലോക്കറുകളും ആദായനികുതി വകുപ്പിന്‍റെ നിയന്ത്രണത്തിലാക്കി. പിടിച്ചെടുത്തവയിൽ 200 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം ഉൾപ്പെടും' -ആദായ നികുതി വകുപ്പ്​ അറിയിച്ചു.

പണം വെട്ടിക്കാനായി ഉപയോഗിച്ചതിന്‍റെ കണക്കുകളും രേഖകളും പിടിച്ചെടുത്തതായും സി.ബി.ഡി.റ്റി അറിയിച്ചു. 

Tags:    
News Summary - Rs 200 Crore Black Income Found In Raids On Pune Business Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.