ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നൽകുന്നവര്ക്കായി ഡല്‍ഹിയില്‍ മുസ്ലിം ലീഗ് ഹെല്പ് െഡസ്ക് ആരംഭിച്ചു. അഭയാര്‍ഥിക്യാമ്പുകളില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ സന്നദ്ധമാണെന്ന് കാണിച്ച് നിരവധിപേർ സമീപിക്കുന്നുണ്ടെന്നും അവരെ സഹായിക്കുന്നതിനുവേണ്ടിയാണ് ഹെൽപ് െഡസ്ക് ആരംഭിക്കുന്നതെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ജമ്മു, ഹരിയാനയിലെ മെഹ്വാത്ത്, ഫരീദാബാദ്, ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് അഭയാർഥികളുള്ളത്. ലീഗിെൻറ നേതൃത്വത്തിലും സമാന ചിന്താഗതിയുള്ള മറ്റുള്ളവരുമായി സഹകരിച്ചും ഭക്ഷണം, വസ്ത്രം തുടങ്ങിയവ നല്‍കുകയും ക്യാമ്പിലുള്ള കുട്ടികള്‍ക്ക് അനൗപചാരിക വിദ്യാഭ്യാസത്തിന് സൗകര്യവും ചെയ്തുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭയാർഥികളെ സഹായിക്കുന്നതിനായി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഖുറം അനീസ് ഉമർ, മുഹമ്മദ് ഹലീം, സലീല്‍ ചെമ്പയില്‍, ലത്തീഫ് രാമനാട്ടുകര, ഡോ. സി.പി. ബാവ ഹാജി, സി.പി. കുഞ്ഞാന് കൊണ്ടോട്ടി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.