കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റ് തടയണമെന്ന റോബർട്ട് വാദ്രയുടെയും അമ്മയുടെയും ഹരജി തള്ളി

ജയ്പൂർ: ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തടയണമെന്ന  റോബർട്ട് വാദ്രയുടെയും അമ്മ മൗറീൻ വാദ്രയുടെയും ഹരജി രാജസ്ഥാൻ ഹൈകോടതി തള്ളി. എന്നാൽ അറസ്റ്റിൽ നിന്നും കോടതി ഇവർക്ക് രണ്ടാഴ്ച സമയം നൽകി. ഈ കാലയളവിൽ ഇരുവർക്കും രണ്ടംഗ ബെഞ്ചിനെ സമീപിക്കാനാകും.

മഹേഷ് നഗർ എന്ന ഇടനിലക്കാരനെ ഉപയോഗിച്ച് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയെന്ന സ്ഥാപനം വഴി 2012ൽ ബിക്കാനീർ ജില്ലയിൽ 275 ബിഗാസ് സർക്കാർ ഭൂമി റോബർട്ട് വാദ്രയും അമ്മയും ചേർന്ന് അനധികൃതമായി വാങ്ങിയെന്നും പിന്നീട് ഭൂമി വൻ ലാഭത്തിന് സ്റ്റീൽ പ്ലാന്റിനായി വിറ്റു എന്നുമാണ് ആരോപണം.

ഇ.ഡിക്ക് ചോദ്യം ചെയ്യാൻ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇരുവരും കോടതിയിൽ വാദിച്ചു. അറസ്റ്റ് തടയണമെന്ന ഹരജി ചോദ്യം ചെയ്ത് ഇ.ഡി രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 2019ൽ ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.   

Tags:    
News Summary - Robert Vadra, His Mother's Request Against Arrest Rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.