ശിവസേന-കോൺഗ്രസ്-എൻ.സി.പി സർക്കാർ; പൊതുമിനിമം പരിപാടി തയാർ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻ.സി.പി സർക്കാർ യാഥാർഥ്യത്തിലേക്ക്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത് തിലാവും സർക്കാർ രൂപവത്കരിക്കുക. പൊതുമിനിമം പരിപാടിയുടെ കരട് രൂപത്തിന് മൂന്ന് പാർട്ടികളുടെയും പ്രതിനിധികൾ ചേർന്ന് രൂപം നൽകി.

പൊതുമിനിമം പരിപാടിയുടെ അന്തിമരൂപത്തിന് രണ്ട് ദിവസം കൂടിയെടുക്കുമെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരട് രൂപം ഉദ്ധവ് താക്കറെയ്ക്കും സോണിയ ഗാന്ധിക്കും ശരദ് പവാറിനും അയച്ചതായി ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ആവശ്യമെങ്കിൽ മൂന്ന് നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് എൻ.സി.പി നേതാവ് ജയന്ത് പട്ടീൽ പറഞ്ഞു.

കാർഷിക വായ്പ എഴുതിത്തള്ളൽ, വിള ഇൻഷുറൻസ് പദ്ധതി, തൊഴിലില്ലായ്മ, ശിവജി-അംബേദ്കർ സ്മാരകം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടികൾ തമ്മിൽ ധാരണയായതായാണ് വിവരം.

പൊതുമിനിമം പരിപാടിക്ക് നേതൃത്വത്തിന്‍റെ അന്തിമാനുമതി ലഭിച്ചാൽ ഗവർണർ ബി.എസ്. കോശിയാരിക്ക് മുമ്പാകെ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും സർക്കാർ രൂപവത്കരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ് മഹാരാഷ്ട്ര.

Tags:    
News Summary - Road clear for Sena-NCP-Congress govt, parties finalise draft common agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.