ബലക്ഷയം: ഋഷികേശിലെ ലക്ഷ്​മൺ ജുല പാലം അടച്ചു

ഋഷികേശ്​: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സ്ഥിതി ചെയ്യുന്ന പ്രശസ്​തമായ ലക്ഷ്​മൺ ജുല തൂക്കുപാലം അടച്ചു. ബലക്ഷയം കണ്ടെ ത്തിയതിനെ തുടർന്നാണ്​ പാലം അടച്ചത്​.

പാലം പരിശോധിച്ച വിദഗ്​ധസംഘം ബലക്ഷയം കണ്ടെത്തുകയായിരുന്നുവെന്ന്​ ചീഫ്​ സെക്രട്ടറി ഓം പ്രകാശ്​ പറഞ്ഞു. വലിയൊരു ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ എത്രയും പെ​ട്ടെന്ന്​ പാലം അടക്കുകയാണ്​. പഴയ പാലത്തിന്​ സമാന്തരമായി പുതിയതൊന്ന്​ നിർമിക്കുന്നതിനെ കുറിച്ച്​ പൊതുമരാമത്ത്​ വകുപ്പുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

1923ലാണ്​ ലക്ഷ്​മൺ ജുല പാലം നിർമ്മിച്ചത്​​. തെഹ്​റി ജില്ലയിലെ തപോവൻ ഗ്രാമത്തെയും പൗരി ജില്ലയിലെ ജോങ്ക്​ ഗ്രാമത്തെയുമാണ്​ ലക്ഷ്​മൺ ജുല പാലം ബന്ധിപ്പിക്കുന്നത്​. ഋഷികേശിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷങ്ങളിലൊന്നാണ്​ ലക്ഷ്​മൺ ജുല. കാൽ നടക്കാരും ഇരുചക്ര വാഹന യാത്രികരുമാണ്​ പാലം ഉപയോഗിച്ചിരുന്നത്​.

Tags:    
News Summary - Rishikesh: Lakshman Jhula, the iconic suspension bridge, closed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.