Posted On
date_range Updated On
date_range ജംഷഡ്പൂരിൽ ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം; കടകൾക്ക് തീയിട്ടു
ജംഷഡ്പൂർ: രാമനവമി പതാക അശുദ്ധമാക്കിയെന്നാരോപിച്ച് ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ ഞായറാഴ്ച രാത്രി പൊട്ടിപ്പുറപ്പെട്ട സംഘർഷം നിയന്ത്രണവിധേയം. രണ്ടു കടകൾക്ക് തീയിട്ടതായും ഇരു വിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തിയതായും പൊലീസ് പറഞ്ഞു. ഒരു ഓട്ടോറിക്ഷ അഗ്നിക്കിരയായിട്ടുണ്ട്. ജംഷഡ്പൂരിലെ ശാസ്‍ത്രിനഗറിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
തടിച്ചുകൂടിയവരെ തിരിച്ചയച്ചതായും പ്രദേശത്ത് കലാപസേനയെ വിന്യസിച്ചതായും ജംഷഡ്പൂർ പൊലീസ് മേധാവി അറിയിച്ചു. കർഫ്യൂ പ്രഖ്യാപിച്ച മേഖലയിൽ ഇന്റർനെറ്റ് സേവനവും താത്കാലികമായി മുടക്കിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ചിലയാളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.