ന്യൂഡൽഹി: ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ ഒരു പ്രത്യേക സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഡൽഹി ഹൈകോടതി. സ്കൂളുകൾ പൊതു ഇടമായി മാറുന്നുവെന്ന് ഉറപ്പാക്കാനും ജാതി, വംശീയത എന്നിവകൊണ്ട് വേർതിരിക്കപ്പെടാത്ത ഇടമാകാനുമാണ് വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ) ഉറപ്പുവരുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ അവകാശത്തെ ഒരു പ്രത്യേക സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമായി കാണാൻ കഴിയില്ല- കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. 2024-2025 അധ്യയനവർഷം സ്വകാര്യ സ്കൂളിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടാം ക്ലാസിൽ കുട്ടിയെ ചേർക്കാൻ ആവശ്യപ്പെട്ടുള്ള അമ്മയുടെ അപ്പീലിലാണ് കോടതി വിധി. ഒന്നാംക്ലാസ് പ്രവേശനത്തിനുവേണ്ടി ഇവർ ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.