വിവരാവകാശ പ്രവര്‍ത്തകയുടെ വധം: മൂന്നു പേര്‍ക്ക് ജീവപര്യന്തം

ഇന്ദോര്‍: വിവരാവകാശ പ്രവര്‍ത്തക ഷഹല മസ്ഊദിനെ വെടിവെച്ചുകൊന്ന കേസില്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ ഷാഹിദ പര്‍വേസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.കെ. പലോഡ അധ്യക്ഷനായ ബെഞ്ചിന്‍േറതാണ് സുപ്രധാന വിധി. ഷാഹിദയാണ് ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ സബാ ഫാറൂഖി, ‘ഡേഞ്ചര്‍’ എന്നറിയപ്പെടുന്ന സാദിഖ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.

ഭോപാലില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ധ്രുവ്നാരായണ്‍ സിങ്ങുമായുള്ള ഷഹലയുടെ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സി.ബി.ഐ പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എം.എല്‍.എയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഷാഹിദക്ക് ഷഹലയോടുണ്ടായ വിരോധമാണ് കൊലപാതകത്തിന് പ്രേരണയായത്. 38കാരിയായ ഷഹലയെ വധിക്കാന്‍ ഷാഹിദ പ്രഫഷനല്‍ കൊലയാളിയെ സമീപിക്കുകയായിരുന്നുവെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.

Tags:    
News Summary - right information activist death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.