ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളിൽ കൂടെ പോയ സ്വകാര്യവ്യക്തികളുെട പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര ഇൻഫർമേഷൻ കമീഷൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 2015-16, 2016-17 കാലയളവിൽ മോദിയുടെ വിദേശ യാത്രയുടെ ചെലവും മോദിക്കൊപ്പം യാത്രചെയ്തവരുടെ പേരുവിവരങ്ങളും ചോദിച്ച് കരാബി ദാസ് എന്നയാൾ കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രാലയത്തെ സമീപിച്ചത്.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ദാസ് കേന്ദ്ര കമീഷനെ സമീപിച്ചു. അപേക്ഷകനോട് 224 രൂപ നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തുക അടക്കുകയും ചെയ്തു. അപേക്ഷകനുവേണ്ടി സാമൂഹിക പ്രവർത്തകനായ സുഭാഷ് അഗർവാളാണ് ഇൻഫർമേഷൻ കമീഷനു മുന്നിൽ ഹാജരായത്.
വാദംകേട്ട ഇൻഫർമേഷൻ കമീഷണർ ആർ.കെ. മാത്തൂർ, പ്രധാനമന്ത്രിക്കൊപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങൾ നൽകാൻ നിർദേശിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ ഒഴികെ, സർക്കാർ ചെലവിൽ യാത്രചെയ്തവരുടെ പട്ടികയും ചെലവിെൻറ കണക്കും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.