മുംബൈ: യു.പിയിലെ കുഷിനഗറിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് ദേഹശുദ്ധി വരുത്താൻ ദലിത് കുടുംബങ്ങൾക്ക് സോപ്പും ഷാംപുവും സ്പ്രേയും നൽകിയതിന് മറുപടിയായി യോഗി ആദിത്യനാഥിന് അയക്കാൻ ഗുജറാത്തിലെ ദലിത് സംഘടന 16 അടി വലുപ്പമുള്ള സോപ്പ് നിർമിക്കുന്നു. ഡോ. അംേബദ്കർ വെച്ചൻ പ്രതിബന്ധ് സമിതിയാണ് സോപ്പ് നിർമാണം ആരംഭിച്ചത്. ദലിതുകൾക്ക് സോപ്പും ഷാംപുവും നൽകിയതിലൂടെ യോഗി ആദിത്യനാഥിെൻറ മനുവാദി സമീപനമാണ് പ്രകടമായതെന്ന് ഡോ. അംേബദ്കർ വെച്ചൻ പ്രതിബന്ധ് സമിതി നേതാവ് കാന്തിലാൽ പാർമർ പറഞ്ഞു. നിർമാണം പൂർത്തിയായി ലഖ്നോവിലേക്ക് അയക്കും മുമ്പ് അടുത്ത വെള്ളിയാഴ്ച നടക്കുന്ന പൊതുപരിപാടിയിൽ സോപ്പ് പ്രദർശിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. ദലിത് വിഭാഗത്തിൽ ഏറ്റവും താഴ്ന്ന സമുദായമായി കണക്കാക്കുന്ന വാൽമീകി വിഭാഗത്തിലെ സ്ത്രീയാണ് സോപ്പ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.