ന്യൂഡൽഹി: ഹോട്ടലുകൾക്കും റസ്റ്റാറൻറുകൾക്കും കുപ്പിവെള്ളവും പാക്ചെയ്ത ഭക്ഷണ പദാർഥങ്ങളും പരമാവധി ചില്ലറവിലയെക്കാൾ ഉയർന്ന വിലക്ക് വിൽക്കാമെന്ന് സുപ്രീംകോടതി. ഇൗ ഉൽപന്നങ്ങൾ എം.ആർ.പിക്ക് മുകളിൽ വിറ്റാൽ അളവ്-തൂക്ക നിയമത്തിലെ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ പരാതിയിലാണ് ഉത്തരവ്.
ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തേ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, എം.ആർ.പിക്കു മുകളിൽ വിലക്ക് ഉൽപന്നങ്ങൾ വിൽക്കാൻ അനുമതി നൽകുന്നത് നികുതിവെട്ടിപ്പിനും സർക്കാറിെൻറ വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഹോട്ടലുകാരുടെ സംഘടന 2003ൽ ഡൽഹി ഹൈകോടതിയെ സമീപിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. എന്നാൽ, എം.ആർ.പിക്ക് മുകളിൽ വിൽക്കരുതെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിനെതിരെ സംഘടന സുപ്രീംകോടതി സിംഗ്ൾ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വില കൂട്ടി വിൽക്കുന്ന ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഹോട്ടൽ ഉടമകളുടെ സംഘടന വീണ്ടും അപ്പീൽ നൽകിയതിനെ തുടർന്നാണ് ചൊവ്വാഴ്ചയിലെ പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.