ഉത്തർപ്രദേശിൽ ബി.ജെ.പി വിട്ട മന്ത്രി ദാരാസിങ് ചൗഹാനെ ലഖ്നോവിലെ പാർട്ടി ഓഫിസിൽ സ്വീകരിക്കുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്
ബി.ജെ.പി വിട്ട മൂന്നാംമന്ത്രിയും എസ്.പിയിൽ
ലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി വിട്ട മൂന്നാമത്തെ മന്ത്രി ദാരാസിങ് ചൗഹാനും അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടിയിൽ (എസ്.പി) ചേർന്നു. യോഗി മന്ത്രിസഭയിൽ പരിസ്ഥിതി, വനം മന്ത്രിയായിരുന്ന ദാരാസിങ് ചൗഹാൻ മറ്റു പിന്നാക്ക വിഭാഗം നേതാവുമാണ്. ബി.ജെ.പി സഖ്യകക്ഷിയായ അപ്നാദൾ എം.എൽ.എ ആർ.കെ. വർമയും ഞായറാഴ്ച സമാജ്വാദി പാർട്ടിയിൽ ചേർന്നു.
'ദാരാസിങ് ചൗഹാനെയും ആർ.കെ. വർമയെയും സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് പറഞ്ഞു. ധരംസിങ് െസയ്നി, സ്വാമി പ്രസാദ് മൗര്യ എന്നിവരാണ് നേരത്തേ ബി.ജെ.പി വിട്ട മറ്റു രണ്ടു മന്ത്രിമാർ. ഇരുവരും എസ്.പിയിൽ ചേർന്നിരുന്നു. കൂടാതെ, അഞ്ച് ബി.ജെ.പി എം.എൽ.എമാരും എസ്.പിയിൽ ചേർന്നിരുന്നു. ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയിലെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.